വെള്ളാപ്പള്ളി നടേശന് പത്മ അവാര്‍ഡ് നല്‍കിയതിനെതിരെ പരോക്ഷ വിമര്‍ശനവുമായി വീണ്ടും മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വെള്ളാപ്പള്ളി നടേശന് പത്മ അവാര്‍ഡ് നല്‍കിയതിനെതിരെ പരോക്ഷ വിമര്‍ശനവുമായി വീണ്ടും മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. അവാര്‍ഡ് വാങ്ങുന്നയാള്‍ക്കും കൊടുക്കുന്നയാള്‍ക്കും വളരെ പ്രസക്തിയുണ്ടാവണമെന്നിരിക്കെ അവാര്‍ഡ് വാങ്ങുന്നവര്‍ക്ക് യോഗ്യതയില്ലെങ്കില്‍ നാട്ടിൽ പത്മ അവാര്‍ഡ് കൊടുക്കുന്നത് പോലെയാകുമെന്നും ഗണേഷ്‌കുമാര്‍ വിമര്‍ശിച്ചു. പത്തനാപുരം ഗാന്ധിഭവനിലെ ഗതാഗത വകുപ്പിന്‍റെ ഐഡിടിആര്‍ സബ് സെന്ററിന്റെ ഉദ്ഘാടനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അമ്മമാര്‍ക്ക് ജീവിതമെന്തെന്ന് കാണിച്ചുകൊടുത്ത ഭവനമാണ് ഗാന്ധിഭവന്‍. ആ ഭവനത്തില്‍ നിന്ന് കൊടുക്കുന്ന അവാര്‍ഡിന് ഒരു പ്രത്യേകതയുണ്ട്, വാങ്ങുന്നയാളും കൊടുക്കുന്നയാളും പ്രസക്തമായിരിക്കും. കൊടുക്കുന്നയാള്‍ എത്ര വലിയവനാണെങ്കിലും വാങ്ങുന്നയാള്‍ യോഗ്യനല്ലെങ്കില്‍ അവാര്‍ഡിന് വിലയില്ലാതായി പോകും. മഹാത്മജിയുടെ നാമത്തിലുള്ള അവാര്‍ഡ് യാതൊരു എത്തിക്‌സും ഇല്ലാത്ത ഒരാള്‍ക്ക് കൊടുത്താല്‍ നമ്മുടെ നാട്ടില്‍ പത്മ അവാര്‍ഡുകള്‍ കൊടുക്കുന്നത് പോലെയാകും’. ഗണേഷ്‌കുമാര്‍ പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...