Sunday, May 5, 2024 2:59 pm

ഹൈടെക് സംവിധാനങ്ങളില്‍ മുന്നിട്ട് ചിറ്റാര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കി വരുന്ന ഹൈടെക് സ്‌കൂള്‍- ഹൈടെക് ലാബ് പദ്ധതി പ്രകാരം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പഠന സഹായം ലഭിച്ച സര്‍ക്കാര്‍ സ്‌കൂളുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ് ചിറ്റാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കഡറി സ്‌കൂള്‍.

ചിറ്റാര്‍ ഗവ.ഹയര്‍ സെക്കഡറി സ്‌കൂളിന് പദ്ധതി പ്രകാരം 43 ലാപ്ടോപ്പ്, 25 പ്രൊജക്ടര്‍, ഒരു ടെലിവിഷന്‍, രണ്ട് വെബ്ക്യാം, ഒരു മള്‍ട്ടി പ്രിന്റര്‍, ഒരു ഡി.എസ്.എല്‍.ആര്‍ ക്യാമറ എന്നിങ്ങനെയാണ് ലഭിച്ചത്.
സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 16 ലാപ്ടോപ്പും 12 പ്രൊജക്ടറും, യു.പി വിഭാഗത്തില്‍ ഒന്‍പത് ലാപ്ടോപ്പും നാല് പ്രൊജക്ടറുമാണ് ക്ലാസുകള്‍ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പഠന അനുബന്ധ സംവിധാനങ്ങളായി ലഭിച്ചത്.

പ്ലസ്ടു വിഭാഗത്തില്‍ പത്ത് ക്ലാസുകളിലായി 10 പ്രൊജക്ടറുകളും പത്ത് ലാപ്ടോപ്പും ലാബില്‍ എട്ട് ലാപ്ടോപ്പുകളും വിദ്യാര്‍ഥികളുടെ പഠന ക്ലാസുകളെ ലളിതമാക്കാന്‍ ലഭ്യമായിട്ടുണ്ട്. ചിറ്റാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടുവരെ 1329 വിദ്യാര്‍ഥികളും 50 അധ്യാപകരുണമാണ് ഉള്ളത്. സങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കൈറ്റ് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ഹൈടെക് ക്ലാസുകള്‍ പഴയ പഠനരീതിയേക്കാള്‍ വിജ്ഞാനപ്രദമാണെന്ന് വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പേരയ്ക്ക മടിക്കാതെ കഴിച്ചോളൂ ; ഔഷധഗുണമേറെയുണ്ട്

0
വലുപ്പത്തില്‍ ആപ്പിളിനോളമില്ലെങ്കിലും അതിലേറെ പോഷകഗുണങ്ങളുണ്ട് പേരയ്ക്കയ്ക്ക്. നല്ലപോലെ വിളഞ്ഞ പേരയ്ക്കയില്‍ ജീവകം...

തിരൂരിൽ കാര്‍ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് പാഞ്ഞുകയറി ; അപകടത്തിൽ കുട്ടികളടക്കം 6 പേര്‍ക്ക്...

0
മലപ്പുറം: തിരൂരിൽ കാർ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ 2...

മകളെ പീഡിപ്പിച്ചയാളെ കൊന്ന് കെട്ടിത്തൂക്കി മാതാവ്

0
പ്രതാപ് പൂരി: ഛത്തീസ്ഗഡിൽ മകളെ പീഡിപ്പിച്ചയാളെ കൊന്ന് കെട്ടിത്തൂക്കി മാതാവും സഹോദരങ്ങളും....

ലൈവ് വയര്‍ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷന്‍ സമാപിച്ചു ; ഒന്നാം സ്ഥാനം പാലാ സെന്റ്.ജോസഫ്...

0
കൊച്ചി : കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കായി ലൈവ് വയര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച...