കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനുവദിച്ച HLL ലൈഫ് കെയർ- ഫാർമസി & സർജിക്കൽസ് ഉദ്ഘാടനം നാളെ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനുവദിച്ച HLL ലൈഫ് കെയർ-
ഫാർമസി & സർജിക്കൽസ് നാളെ രാവിലെ 10 മണിക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവഹിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ. കോന്നി മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ സ്ഥാപിച്ച ഫാർമസി ആൻഡ് സർജിക്കൽസ് 500 ചതുരശ്ര അടി വിസ്തീർണത്തിലാണ് നിർമ്മിക്കുന്നത്. 27 ലക്ഷം രൂപയാണ് ഫാർമസിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചത്.
24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന ഫാർമസിയാണ്.

മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ, ഇമ്പ്ലാന്റ്റുകൾ എന്നിവ 50% വരെ വിലക്കുറവിൽ കിട്ടുന്നതായിരിക്കും.
ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് (KASP) ഉള്ള രോഗികൾക്കും മെഡിസെപ്പ് ഉള്ളവർക്കും, JSSK, AROGYA KIRANAM എന്നീ സർക്കാർ സ്കീമുകളിൽ ഉൾപ്പെടുന്നവർക്കും മരുന്നുകൾ സൗജന്യമായി ആയി ലഭിക്കുന്നതാണ്. ആശുപത്രികൾക്ക് ആവശ്യമുള്ള എല്ലാ വിധ സർജിക്കൽ ഇൻസ്‌ട്രുമെന്റുകളും ജീവൻ രക്ഷാ മരുന്നുകളും വിലക്കുറവിൽ ലഭ്യമാകും. മെഡിക്കൽ കോളേജിലെയും സമീപ ആശുപത്രികളിൽ എത്തുന്ന രോഗികൾക്കും എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള HLL ഫാർമസി ആൻഡ് സർജിക്കൽസ് വലിയ രീതിയിൽ പ്രയോജനപ്പെടും.

അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് HLL ഫാർമസി ഉദ്ഘാടനം നിർവഹിക്കും. ആന്റോ ആന്റണി എംപി
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥൻ, ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ,
അരുവാപുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ നായർ
ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ, കോന്നി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സൂപ്രണ്ട് എന്നിവർ സംസാരിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആക്രമണത്തില്‍ നഷ്ടപ്പെട്ട വിരല്‍ എഐ തിരിച്ചു നല്‍കി ; വ്യാജ പ്രചരണത്തില്‍ നിയമനടപടി തുടങ്ങിയെന്ന്...

0
കൊച്ചി: തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചെന്ന്...

മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിൽ വിഷപ്പാമ്പുകളുടെ വ്യാപക ശല്യം

0
മാന്നാർ: മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിൽ വിഷപ്പാമ്പുകളുടെ ശല്യം പ്രദേശവാസികളെ ഭീതിയിലാക്കുന്നു. മാന്നാർ...

അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച ; സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്

0
കണ്ണൂർ: പോലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ചയെന്ന് കണ്ടെത്തൽ....

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ് : ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ സംഘപരിവാർ സഹയാത്രികൻ...