ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ആറന്മുള വള്ളസദ്യ നടത്താനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ പള്ളിയോടസേവാ സംഘം രംഗത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: എല്ലാ ഞായറാഴ്ചയും ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ആറന്മുള വള്ളസദ്യ നടത്താനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ പള്ളിയോടസേവാ സംഘം രംഗത്ത്. പരസ്യ പ്രതിഷേധവുമായാണ് പള്ളിയോട സേവാ സംഘം രംഗത്തെത്തിയത്. ഹോട്ടൽ സദ്യ പോലെ ക്ഷേത്രത്തിനുള്ളിൽ സദ്യ നടത്താൻ അനുവദിക്കില്ലെന്ന് സംഘം അറിയിച്ചു. KSRTC യുമായി സഹകരിച്ചു നടത്തുന്ന സദ്യ അടുത്ത വർഷം മുതൽ ഉണ്ടാവില്ലെന്നും പള്ളിയോട സേവാ സംഘം ഭാരവാഹികൾ പറഞ്ഞു. 250 രൂപ നിരക്കില്‍ വള്ളസദ്യ നല്‍കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തെയാണ് പള്ളിയോടാ സേവാ സംഘം എതിര്‍ത്തത്.

പണം ഈടാക്കി സദ്യ നല്‍കുന്നത് ക്ഷേത്രത്തിന് പുറത്ത് ആകാം. പള്ളിയോട സേവാസംഘം നല്‍കിവരുന്നതും പെയ്ഡ് സദ്യയാണ്. ദേവസ്വം ബോര്‍ഡ് സദ്യ നടത്താന്‍ തീരുമാനിച്ചിട്ടുള്ള ആദ്യദിവസം, ബുക്ക് ചെയ്തിട്ടുള്ള എല്ലാവര്‍ക്കും വള്ളസദ്യ തന്നെ നല്‍കാന്‍ തയ്യാറാണെന്നും സംഘം അറിയിച്ചു. വള്ളസദ്യയുടെ പവിത്രതയും ആചാര പ്രാധാന്യവും തകര്‍ക്കുന്ന തീരുമാനമാണ് ബോര്‍ഡിന്റേതെന്നാണ് ആരോപണം. പളളിയോട സേവാസംഘം നടത്തുന്നതുപോലെയല്ല ദേവസ്വം ബോര്‍ഡ് നടത്താന്‍ പോകുന്ന വള്ളസദ്യ എന്നും ഇവര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...