ഹോളി ആഘോഷം; ഘോഷയാത്ര കടന്നുപോകുന്ന വഴികളിലെ പള്ളികൾ ഷീറ്റുകൊണ്ട് മൂടണം, വിവാദ ഉത്തരവുമായി അധികൃതർ

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: യുപി യിൽ ഹോളി ആഘോഷത്തിന്റെ ഭാഗമായി ഹൈന്ദവ ഘോഷയാത്രകൾ കടന്നുപോകുന്ന വഴികളിലെ മുസ്‍ലിം പള്ളികൾ ടാർപോളിൻ കൊണ്ട് മൂടാൻ ഉത്തരവിട്ട് അധികൃതർ. ഷാജഹാൻപൂരിലും ബറേലിയിലും ഹോളിയുടെ ഭാഗമായി ഘോഷയാത്രകൾ നടക്കുന്നുണ്ട്. ഈ ഘോഷയാത്ര കടന്നുപോകുന്ന സമയത്ത് പള്ളികൾക്ക് മുകളിലേക്ക് നിറങ്ങൾ പുരട്ടുന്നത് തടയാനാണ് ടാർപോളിനും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മൂടാൻ നിർദേശം നൽകിയതായി അധികൃതർ പറയുന്നു. സമീപ വർഷങ്ങളിൽ, മതപരമായ ഘോഷയാത്രകളെ തുടർന്ന് യു.പിയില്‍ വർഗീയ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. ഇത്തരം സംഭവങ്ങൾ തടയാനാണ് രണ്ട് നഗരങ്ങളിലെയും അധികാരികൾ ഘോഷയാത്ര കടന്നുപോകുന്ന വഴിയുള്ള പള്ളികളോട് കെട്ടിടങ്ങൾ മറയ്ക്കാൻ ആവശ്യപ്പെട്ടത്.

ഞായറാഴ്ച ബറേലിയിലെ സീനിയർ പൊലീസ് സൂപ്രണ്ട് ഘുലെ സുശീൽ ചന്ദ്രഭാന്റെ നേതൃത്വത്തിൽ നർസിങ് ക്ഷേത്രത്തിൽ നിന്ന് തുടങ്ങുന്ന രാം ബരാത്ത് ഘോഷയാത്രയുടെ നിർദിഷ്ട റൂട്ടിലൂടെ പൊലീസ് ഫ്‌ലാഗ് മാർച്ച് നടത്തിയിരുന്നു. ബ്രഹ്മപുരി രാംലീല കമ്മിറ്റിയാണ് ഹോളി ഉത്സവത്തോടനുബന്ധിച്ച് ബറേലിയിൽ ഘോഷയാത്ര സംഘടിപ്പിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം : ജിഎസ്‌ടി വെട്ടിപ്പിന് കൂട്ടുനിന്ന 3 ഉന്നത ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ

0
തിരുവനന്തപുരം : അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി...

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...