കുട്ടനാട് താലൂക്കിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ വെള്ളക്കെട്ടിലകപ്പെട്ട കുട്ടനാട് താലൂക്കിൽ നാളെയും അവധി പ്രഖ്യാപിച്ചു. കോളേജുകളൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ഈ അധ്യയന വർഷം ഇതുവരെ ഏറ്റവും കൂടുതൽ പ്രവർത്തി ദിനങ്ങൾ നഷ്ടമായ താലൂക്കാണ് കുട്ടനാട്. പ്രവേശനോത്സവം നടന്ന ആദ്യ ആഴ്ചയിലും രണ്ടാമത്തെ ആഴ്ചയിലും ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നില്ല.

കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ടാണ്. വിദ്യാർത്ഥികൾക്ക് സ്‌കൂളിലെത്താൻ പ്രയാസമായിരിക്കും എന്നതിനാലാണ് കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചത്. താലൂക്കിലെ എല്ലാ അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളത്തെ അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ മുന്നണിക്ക് ‘മതേതര സാമൂഹികനീതി വിജയ സഖ്യം’ എന്ന്...

0
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന...

പേരിൽ ഒരു ‘f’ കൂടിപ്പോയി ; ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ സിഎൻആർ റാവുവിന് ഹിയറിങ്ങിന്...

0
ബെം​ഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക്...

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി

0
പത്തനംതിട്ട : സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി....