കൊച്ചി കോർപ്പറേഷൻ പരിധിയിൽ സ്‌കൂളുകൾക്ക് ഇന്ന് അവധി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൻ്റെ ഭാഗമായി ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൊച്ചി കോർപറേഷൻ പരിധിയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡ് ഡ് (സ്റ്റേറ്റ് സിലബസ്) സ്കൂളുകൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. കലോത്സവം നാളെ അവസാനിക്കാനിരിക്കെയാണ് കലാപരിപാടികൾ ആസ്വദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നതിൻ്റെ ഭാഗമായി ഇന്ന് അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോളാണ് കോർപറേഷൻ പരിധിയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. എറണാകുളം റവന്യു ജില്ലാ സ്കൂൾ കലോത്സവം ഈ മാസം 25നാണ് ആരംഭിച്ചത്. എറണാകുളം നഗരത്തിൽ 16 വേദികളിലായി നടന്നുവരുന്ന മേള നാളെ സമാപിക്കും.

8000ത്തോളം കലാ പ്രതിഭകളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. 301 ഇനങ്ങളിലായാണ് മത്സരം. നവംബർ 26നു രാവിലെ 9നു പ്രധാന വേദിയായ ‌സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ എറണാകുളം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്‌ടർ സുബിൻ പോൾ പതാക ഉയർത്തിയതോടെയാണ് മത്സരങ്ങൾക്ക് ഔപചാരിക തുടക്കമായത്. കലക്ടർ ജി പ്രിയങ്കയാണ് കലാമേള ഉദ്ഘാടനം ചെയ്തത്. കലോത്സവത്തിൻ്റെ സമാപന സമ്മേളനം നാളെ വൈകിട്ട് 5.30ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...