തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ടിവികെ ഉപയോഗിക്കുന്നത് വിജയ്‍യുടെ ഹോളോഗ്രാഫിക് എഐ രൂപം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ കാണാത്ത വിധത്തിലുള്ള അത്ഭുതകരമായ പ്രചാരണ രീതികൾക്കാണ് തമിഴ്‌നാട് സാക്ഷ്യം വഹിക്കുന്നത്. തമിഴക വെട്രി കഴകം സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി ദളപതി വിജയ്‍യുടെ ഹോളോഗ്രാഫിക് എഐ രൂപം ഉപയോഗിച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. കഴിഞ്ഞ രാത്രി തമിഴ്‌നാട്ടിൽ നടന്ന ഒരു റോഡ് ഷോയിലാണ് സംഭവം. സ്ഥാനാർത്ഥിക്കൊപ്പം വാഹനത്തിൽ വിജയ് ശരിക്കും ഉണ്ടെന്ന തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു ഹോളോഗ്രാഫിക് സാങ്കേതികവിദ്യയുടെ ഉപയോഗം.

വിജയ്‍യുടെ ശബ്ദം കൃത്യമായി എഐ വഴി പുനർനിർമ്മിച്ചാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. റോഡ് ഷോയിൽ വിജയ് നേരിട്ട് പങ്കെടുക്കാതെ തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം ജനങ്ങൾക്കിടയിൽ എത്തിക്കാൻ ഈ വിഷ്വൽ ടെക്നോളജിക്ക് സാധിച്ചു. നേരത്തെ ടിവികെ സ്ഥാനാർത്ഥികൾ വിജയ്‍യുടെ കൂറ്റൻ പോസ്റ്ററുകളും ബാനറുകളും പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്ന ഹോളോഗ്രാഫിക് വീഡിയോ ഒരു യഥാർത്ഥ ‘വർക്ക് ഓഫ് ആർട്ട്’ ആണെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. പൊതുവേദിയിൽ ഇത്തരത്തിൽ എഐ സാങ്കേതികവിദ്യ ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ത്യയിൽ ഉപയോഗിക്കുന്നത് ഇതാദ്യമായാകാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...