ഡെന്റൽ കോളേജിലെ വിദ്യാർഥി നിധിൻ രാജിന്റെ മരണത്തിൽ വിദ്യാർഥി-യുവജന പ്രതിഷേധം കത്തുന്നു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥി നിധിൻ രാജിന്റെ മരണത്തിൽ വിദ്യാർഥി-യുവജന പ്രതിഷേധം കത്തുന്നു. എല്ലാ യുവജന – വിദ്യാർഥി സംഘടനകളും കോളേജിലേക്ക് പ്രതിഷേധ മാർച്ചുമായെത്തി. ബാരിക്കേഡ് കടന്നും കോളേജിലേക്ക് ചാടിക്കയറിയുമുള്ള പ്രതിഷേധം സംഘർഷ ഭരിതമായിരുന്നു. കോളേജ് അധികൃതരെ പ്രതിഷേധം അറിയിക്കാൻ ആദ്യം എത്തിയ കെ എസ്‌ യു നേതാക്കളെ രാവിലെ തന്നെ പോലീസ് തടഞ്ഞു. സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തു. ഞങ്ങളെയല്ല, കൊന്നവനെ പിടിക്കെടാ എന്നായിരുന്നു ഷമ്മാസ് പോലീസിനോട് വിളിച്ചു പറഞ്ഞത്.

കെ എസ് യു പ്രതിഷേധത്തിന് തൊട്ടുപിന്നാലെ എം എസ് എഫിന്റെ പ്രതിഷേധവും കോളേജിലേക്കെത്തി. പിന്നാലെ പി കെ ശ്യാമളയുടെയും എൻ സുകന്യയുടെയും നേതൃത്വത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷനും കോളേജിന് മുന്നിൽ പ്രതിഷേധം ഉയർത്തി. ക്യാമ്പസിലെ വിദ്യാർഥികൾക്കൊപ്പം പ്രതിഷേധവുമായി എത്തിയ ഡി വൈ എഫ് ഐയുടെ മാർച്ച് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. നിതിന്‍റെ മരണത്തിൽ ശക്തമായ നടപടി വേണമെന്നും കുറ്റക്കാരായ അധ്യാപകരെ പിടികൂടണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. ഇതിനിടെ ബി ജെ പി പ്രവർത്തകരും ശക്തമായ പ്രതിഷേധമുയർത്തി. ബാരിക്കേഡ് മറികടക്കാനുള്ള ബി ജെ പി പ്രവർത്തകരുടെ ശ്രമം പോലീസ് തടഞ്ഞത് നേരിയ സംഘർഷങ്ങൾക്ക് കാരണമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...