വീട്ട് പ്രസവം ഒഴിവാക്കൽ പത്തനംതിട്ട ജില്ലയിൽ ഫലം കണ്ടു തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വീട്ട് പ്രസവങ്ങൾ ഒഴിവാക്കണമെന്ന ആരോഗ്യ വകുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ പത്തനംതിട്ട ജില്ലയിൽ ഫലം കണ്ടു തുടങ്ങി. സംസ്ഥാനത്ത് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത വീട്ട് പ്രസവങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിന് വിവരാവകാശ മറുപടിയിലൂടെ ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റ് നൽകിയത് ഇപ്പോൾ പുറത്ത് വന്നു. ഇതിൽ ഏറ്റവും കുറച്ച് വീട്ട് പ്രസവങ്ങൾ റിപ്പോർട്ട് ചെയ്ത ജില്ല പത്തനംതിട്ടയാണ്.
6 വീട്ട് പ്രസവങ്ങൾ മാത്രമാണ് കഴിഞ്ഞ വർഷം പത്തനംതിട്ടയിൽ നടന്നത്.

വീട്ട് പ്രസവങ്ങൾ ഒഴിവാക്കുവാൻ ആവിശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രതിഭ സർക്കാറിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ വീട്ട് പ്രസവങ്ങൾ ഒഴിവാക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവിശ്യമായ പ്രചാരണ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുവാൻ സർക്കാർ കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഇടപെടലുകൾ പത്തനംതിട്ടയിൽ ഫലം കണ്ടതിന്റെ സൂചനയാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ ജില്ല തിരിച്ചുള്ള വീട്ട് പ്രസവ കണക്കുകൾ തിരുവനന്തപുരം – 21
കൊല്ലം – 20
പത്തനംതിട്ട – 6
ആലപ്പുഴ – 9
കോട്ടയം – 10
ഇടുക്കി – 37
എറണാകുളം – 24
തൃശൂർ – 15
പാലക്കാട് – 16
മലപ്പുറം – 191
കോഴിക്കോട് – 24
വയനാട് – 24
കണ്ണൂർ – 16
കാസർഗോഡ് – 15

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...