കേരളത്തിൽ വീടുകളിലെ പ്രസവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ആരോഗ്യ രംഗത്ത കേരളം ലോകത്തിന് മാതൃകയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് വീടുകളിലെ പ്രസവങ്ങള്‍ ക്രമാതീതമായി ഉയരുന്നതായി വിവരാവകാശ രേഖകള്‍. 2025 ജനുവരി മുതല്‍ 2026 ജനുവരി വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ സംസ്ഥാനത്ത് 202 വീടുകളിലെ പ്രസവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിവരാവകാശ രേഖകള്‍ പ്രകാരം മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വീടുകളിലെ പ്രസവങ്ങള്‍ നടക്കുന്നത്. ഒരു വര്‍ഷത്തിനിടെ 50 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇക്കഴിഞ്ഞ ജനുവരിയില്‍ മാത്രം 14 പ്രസവങ്ങള്‍ നടന്നു. ആശങ്കാജനകമായ വസ്തുത, ഈ 14 കേസുകളില്‍ മൂന്ന് നവജാതശിശുക്കള്‍ മരണപ്പെട്ടു എന്നതാണ്.

ഇടുക്കി (27), തിരുവനന്തപുരം (20), വയനാട് (17), എറണാകുളം (16) എന്നിങ്ങനെയാണ് മറ്റ് പ്രധാന ജില്ലകളിലെ കണക്കുകള്‍. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് കേസുകള്‍ (2) റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് നാലും കോട്ടയത്ത് മൂന്നും കേസുകള്‍ വീതം രേഖപ്പെടുത്തി. അശാസ്ത്രീയമായ പ്രസവ രീതികളും പ്രകൃതി ചികിത്സാ രീതികളോടുള്ള അമിത താല്പര്യവുമാണ് ഇത്തരം പ്രവണതകള്‍ക്ക് പിന്നിലെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വീടുകളിലെ പ്രസവം കുറയ്ക്കുന്നതിനായി നിയമപോരാട്ടം നടത്തുന്ന താനൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ വിഷയത്തില്‍ നടത്തുന്ന ഇടപെടലുകള്‍ ഫലം കണ്ടു തുടങ്ങുന്നതില്‍ ആശ്വാസം പ്രകടിപ്പിച്ചു. എന്നിരുന്നാലും, ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഗൗരവകരമായ സാഹചര്യമാണെന്നും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...

പെരുനാട് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു

0
പെരുനാട്: എസ്.എൻ.ഡി.പി. യോഗം പെരുനാട് സംയുക്ത സമിതിയുടെയും പോഷക സംഘടനകളുടെയും പെരുനാട്...

മരണത്തെ മുഖാമുഖം കണ്ട നിമിഷം ; കുത്തൊഴുക്കിൽപ്പെട്ട തൊഴിലാളിയുടെ ജീവൻ രക്ഷിച്ചത് മാവ്

0
കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നേപ്പാളിലെ തൊഴിലാളിക്ക് രക്ഷയായത്. മാവ്....

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...