രണ്ടുംകൽപ്പിച്ച് കളത്തലിറങ്ങി രമേശ് ചെന്നിത്തല ; ഓപ്പറേഷൻ തൂഫാൻ കണക്കുമായി ആഭ്യന്തര മന്ത്രി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ലഹരിവ്യാപനത്തിനെതിരെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാന്‍ പൊതുസമൂഹവും അണിനിരക്കണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിന്റെ തൂഫാന്‍ ലഹരി പ്രതിരോധ ക്യാമ്പയിനിന്റെ ഭാഗമായി വിമലഹൃദയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ‘തൂഫാനൊപ്പം എന്റെ വിദ്യാലയം’ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്‍ തൂഫാനിലൂടെ ഒരുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് 4500 ലഹരി കേസുകളെടുത്തു. 5600 പേരെ അറസ്റ്റ് ചെയ്തു. 40 കോടി രൂപയോളം വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു. ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും വിലങ്ങ് വീഴും. രാസലഹരി, ഹൈബ്രിഡ് ലഹരിവസ്തുക്കള്‍ എന്നിവയുടെ വ്യാപനം ചെറുക്കാന്‍ നിരീക്ഷണസംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ലഹരിവ്യാപനം തടയുന്നതിന് പ്രത്യേക പോലീസ് സംവിധാനം നടപ്പാക്കും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ താഴെതട്ടുകളിലേക്കും സംവിധാനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ മാര്‍ഗങ്ങളിലൂടെനടത്തുന്ന ലഹരികടത്ത് ശക്തമായ നിരീക്ഷണ-എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങളിലൂടെ ഇല്ലാതാക്കും. യുവതലമുറയെ ലഹരി വിപത്തില്‍നിന്നും മോചിപ്പിക്കാന്‍ നിരന്തരപ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ സി ബി സി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ പോള്‍ ആന്റണി മുല്ലശ്ശേരിയെ മന്ത്രി തൂഫാന്‍ ബാഡ്ജ് അണിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...