കാലിലെ വേദന കുറയ്ക്കാൻ ഈ പാനീയങ്ങൾ കുടിക്കാം

For full experience, Download our mobile application:
Get it on Google Play

വേനൽക്കാലത്ത് പലതരത്തിലുള്ള ആരോ​​ഗ്യപ്രശ്ങ്ങൾ അലട്ടാം. അതിൽ ഏറ്റവും പ്രധാനമാണ് കാലിലെ വേദന. വ്യായാമവേളയിൽ പെട്ടെന്ന് പേശിവലിവ് ഉണ്ടാകുന്നത് കാലിലോ പേശികളിലോ കഠിനമായ വേദന ഉണ്ടാക്കുന്നു. പല കേസുകളിലും കൃത്യമായ കാരണം അറിയില്ലെങ്കിലും അമിതമായ വ്യായാമം, വെള്ളം കുടിക്കാതിരിക്കുക, അല്ലെങ്കിൽ പോഷകാഹാരക്കുറവ് ഇവയെല്ലാം കാലിലെ വേദനയ്ക്ക് കാരണമാകും.

‘ വേനൽക്കാലത്ത് ചൂട് കാരണം കാലുകളിലെ വേദന സാധാരണമാണ്. ചൂടുള്ള കാലാവസ്ഥ നിർജ്ജലീകരണത്തിന് കാരണമാകുന്നു. പകൽ സമയത്ത് ധാരാളം വെള്ളം കുടിച്ചില്ലെങ്കിൽ അത് കാൽവേദനയ്ക്ക് കാരണമാകും. കൂടാതെ പകൽ സമയത്ത് ക്ഷീണവും അനുഭവപ്പെടും. – പോഷകാഹാര വിദഗ്ധൻ അവന്തി ദേശ്പാണ്ഡെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. കാലിലെ വേദന ‌കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് പാനീയങ്ങളെ കുറിച്ചറിയാം…

ഒന്ന്. നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഉപ്പ് അല്ലെങ്കിൽ പിങ്ക് ഉപ്പ് എന്നിവയിൽ പൊട്ടാസ്യം, സൾഫർ, മഗ്നീഷ്യം, സോഡിയം എന്നിവ അടങ്ങിയിട്ടുണ്ടെന്ന് പോഷകാഹാര വിദഗ്ധ അവന്തി ദേശ്പാണ്ഡെ പറയുന്നു. ഈ ഘടകങ്ങൾ നഷ്ടപ്പെട്ട ഇലക്ട്രോലൈറ്റുകളെ പരിപാലിക്കും. നാരങ്ങ വെള്ളത്തിൽ അൽപം ഉപ്പ് ചേർത്ത് കഴിക്കുന്നത് കാൽവേദന മികച്ചതാണ്.

രണ്ട്. ആരോഗ്യത്തിന് ഏറെ ​ഗുണകരമാണ് തേങ്ങാവെള്ളം അല്ലെങ്കിൽ ഇളനീർ. തേങ്ങാവെള്ളം ഇലക്‌ട്രോലൈറ്റുകളുടെ ഏറ്റവും സ്വാഭാവികമായ രൂപമാണെന്നും പൊട്ടാസ്യവും മഗ്നീഷ്യവും കൂടുതലുള്ളതിനാൽ ഇത് കാൽവേദന പോലുള്ളവയെ പരിപാലിക്കുമെന്നും ദേശ്പാണ്ഡെ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...