അടിമാലിയില്‍ ഹോംസ്‌റ്റേ കേന്ദ്രീകരിച്ച് പെണ്‍വാണിഭം : മൂന്നുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി അടിമാലിയില്‍ ഹോംസ്‌റ്റേ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹോംസ്‌റ്റേ നടത്തിപ്പുകാരനും രണ്ടിടപാടുകാരുമാണ് അടിമാലി പോലീസിന്റെ പിടിയിലായത്. ഹോംസ്‌റ്റേ നടത്തിപ്പുകാരന്റെ സഹായി ഓടി രക്ഷപ്പെട്ടു. അടിമാലി കൂമ്പന്‍പാറക്കു സമീപം പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേയില്‍ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  അടിമാലി പോലീസ് പരിശോധന നടത്തിയത്. വാടകക്കെടുത്ത കെട്ടിടത്തിലായിരുന്നു ഹോംസ്‌റ്റേ പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഹോംസ്‌റ്റേ നടത്തിപ്പുകാരനായ കുഞ്ഞന്‍ എന്ന് വിളിക്കുന്ന മുതുവാന്‍കുടി സ്വദേശി സിജോ, ഇടപാടുകാരായ മൂവാറ്റുപുഴ ആരക്കുഴി സ്വദേശി അഖില്‍, തട്ടേക്കണ്ണി സ്വദേശി ജോമി എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

സ്ത്രീകളെ എത്തിച്ച് ആവശ്യക്കാരായ ഇടപാടുകാര്‍ക്ക് നല്‍കിയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നടന്നു വന്നിരുന്നതെന്ന് പോലീസ് പറയുന്നു. പരിശോധനാ സമയത്ത് കേന്ദ്രത്തില്‍ 4 സ്ത്രീകള്‍ ഉണ്ടായിരുന്നതായും തുടര്‍നടപടികള്‍ സ്വീകരിച്ച് ഇവരെ വിട്ടയച്ചതായും പോലീസ് അറിയിച്ചു. ഇവിടെനിന്ന് ഓട്ടോറിക്ഷയുള്‍പ്പെടെയുള്ള വാഹനങ്ങളും മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയില്‍ എടുത്തു . ഇടപാടുകാരും നടത്തിപ്പുകാരനും തമ്മില്‍ പണമിടപാട് നടത്തിയിരുന്നത് ഓണ്‍ലൈന്‍ രീതിയിലായിരുന്നു. അടിമാലി സിഐ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തി പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...