ചോർന്നൊലിച്ച് പുത്തുമല ദുരിതബാധികരുടെ വീടുകൾ ; സർക്കാരും സന്നദ്ധ സംഘടനകളും നൽകിയ വീടുകളിൽ വിള്ളൽ

For full experience, Download our mobile application:
Get it on Google Play

വയനാട്: വയനാട് പുത്തുമല ദുരന്തത്തിന് ഇന്ന് ഏഴ് വർഷം പൂർത്തിയാകുന്നു. സർക്കാരിന്‍റെയും വിവിധ സന്നധ സംഘടനകളുടെയും നേതൃത്വത്തിൽ ദുരന്തബാധിതരെ പുനരധിവസിപ്പിച്ച വീടുകളിൽ പലതും ഇപ്പൊൾ ചോർന്നൊലിക്കുകയാണ്. ചില വീടുകളിൽ വിള്ളലുകളുണ്ടായിട്ടുണ്ട്. 2019 ആഗസ്ത് 8 നായിരുന്നു വയനാട് പുത്തുമലയിൽ ഉരുൾ പൊട്ടൽ ഉണ്ടായത്. 17 പേരാണ് മരണപ്പെട്ടത്. ഒരു ഗ്രാമം മുഴുവൻ തകരുകയും ചെയ്തു. ദുരന്തബാധിതരെ പുനരധിവസിപ്പിച്ചത് മേപ്പാടി നെടുമ്പാലയിലെ മുക്കിൽ പീടികയിലായിരുന്നു. ഇവർക് നൽകിയ വീടുകളിൽ പലതും ഇപ്പോഴും ചോർന്നാലിക്കുകയാണ്. ചോരുന്ന വെള്ളം ബക്കറ്റ് വച്ച് ശേഖരിച്ച് പുറത്ത് കളയുകയാണ് ചെയ്യുന്നത്. വീടുകൾക്ക് വലിയ വിള്ളലും സംഭവിച്ചിട്ടുണ്ട്. ചുമരിൽ മാത്രമല്ല നിലത്ത് പാകിയ ടൈൽസിലും വിള്ളൽ വീണിട്ടുണ്ട്.

സർക്കാർ ഇവർക്ക് ധനസഹായമായി നൽകിയത് വെറും 4 ലക്ഷം രൂപയാണ്. മഴ പെയ്യുമ്പോൾ ഇപ്പോൾ ഇവർക്ക് ഭയമാണ് എന്താണ് സംഭവിക്കുക എന്നറിയാത്ത അവസ്ഥ. ചുമരിലേക്ക് വെള്ളം ഇറങ്ങി ചുമരിൻ്റെ പുറം ഭാഗം പൊട്ടി സിമൻ്റ് പുറത്തേക്ക് കാണുന്നുണ്ട്. ചിലർ സ്വന്തം കാശ് മുടക്കി വീട് വാർത്തിട്ടുണ്ട്. എല്ലാവർക്കും അതിന് സാധിക്കുകയുമില്ല. എത്രയും വേഗം വീടിൻ്റെ അറ്റകുറ്റ പണികൾ നടത്തി തങ്ങളെ സംരക്ഷിക്കണം എന്നാണ് ഇവരുടെ ആവശ്യം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വിശ്വാസ്യത തകർക്കാൻ ശ്രമം, ആരോപണങ്ങൾ അടിസ്ഥാനരഹിതം’ ; പി.എസ്.സി.

0
തിരുവനന്തപുരം : പി.എസ്.സി.ക്കുനേരേ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് സെക്രട്ടറിയുടെ വിശദീകരണക്കുറിപ്പ്. ആസൂത്രണ...

ശബരിമല നെയ്യ് ക്രമക്കേട് ; കൂടുതൽ ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്ഥർ പ്രതികളാകും. ദേവസ്വം ബോർഡിലെ...

എഴുപതുകാരനിൽ നിന്ന് 21.06 കോടി രൂപ തട്ടിയെടുത്തു ; ബിജെപി ജില്ലാ പഞ്ചായത്ത് അംഗം...

0
ജയ്പൂര്‍: മധ്യപ്രദേശില്‍ വന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് നടത്തിയ ബിജെപി നേതാവ്...

ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിൽ ; റിപ്പോർട്ടുകൾ പുറത്തുവിട്ട് ഇസ്രയേലി...

0
ടെഹ്‌റാൻ : ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന നിലയിലെന്ന്...