ഹോംസ്റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം: അഞ്ച് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആഗ്ര: ആഗ്രയില്‍ ഹോംസ്റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 5 പേർ അറസ്റ്റില്‍. 25 വയസുകാരിയാണ് ക്രൂരമായി പീഡനത്തിന് ഇരയായത്. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷമായിരുന്നു ആക്രമണം. പ്രതികളുടെ കയ്യില്‍ തന്‍റെ അശ്ലീല വീഡിയോ ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് യുവതി പോലീസിനോട് പറഞ്ഞു. മദ്യം കുടിപ്പിച്ച ശേഷം ആ ബോട്ടില്‍ കൊണ്ട് യുവതിയുടെ നെറ്റിയില്‍ അടിച്ചുപൊട്ടിക്കുകയും ചെയ്തു. സഹായത്തിനു വേണ്ടി നിലവിളിക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രതികൾക്കെതിരെ ബലാത്സംഗ കുറ്റത്തിന് പുറമെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി വൈകിയാണ് യുവതി പോലീസിനെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് പോലീസ് ഹോംസ്റ്റേയിലെത്തി പ്രതികൾക്കെതിരെ നടപടിയെടുക്കുകയായിരുന്നുവെന്ന് അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ (എസിപി) സദർ അർച്ചന സിംഗ് പറഞ്ഞു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും കേസിൽ നിയമനടപടി സ്വീകരിക്കുമെന്നും എസിപി കൂട്ടിച്ചേര്‍ത്തു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേ സീല്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ എല്ലാവരും ആഗ്രയില്‍ താമസിക്കുന്നവരാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...