എലിവേറ്റിന്‍റെയും സിറ്റിയുടെയും വില ഹോണ്ട വർദ്ധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട‌യുടെ ഇടത്തരം എസ്‌യുവിയായ ഹോണ്ട എലിവേറ്റിന്റെ വിലവർദ്ധിപ്പിച്ചു. വാഹനത്തിന്റെ വില 58,000 രൂപ വരെ ഉയർത്തി. എസ്‌യുവിയുടെ മോഡൽ ലൈനപ്പിന് 11.58 ലക്ഷം മുതൽ 16.20 ലക്ഷം രൂപ വരെയാണ് ഇപ്പോൾ എക്‌സ് ഷോറൂം വില. വില ക്രമീകരണത്തിന് ശേഷം, V, VX, ZX CVT വേരിയന്റുകൾ ഇപ്പോൾ യഥാക്രമം 13.41 ലക്ഷം, 14.80 ലക്ഷം, 16.20 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. V, VX, ZX മാനുവൽ വേരിയന്റുകൾക്ക് യഥാക്രമം 12.31 ലക്ഷം, 13.70 ലക്ഷം, 15.10 ലക്ഷം എന്നിങ്ങനെയാണ് വില. എൻട്രി ലെവൽ എസ്‌വി വേരിയന്റിന് 58,000 രൂപയുടെ പരമാവധി വിലവർദ്ധനയുണ്ടായപ്പോൾ മറ്റെല്ലാ വകഭേദങ്ങൾക്കും 20,000 രൂപയുടെ ഏകീകൃത വർദ്ധനവ് ഉണ്ടായി.
ഹോണ്ട എലിവേറ്റ് വിലകൾ
വേരിയന്റ് എക്സ്-ഷോറൂം
എസ്.വി 11.58 ലക്ഷം രൂപ
വി 12.31 ലക്ഷം രൂപ
വി സിവിടി 13.41 ലക്ഷം രൂപ
VX 13.70 ലക്ഷം രൂപ
വിഎക്സ് സിവിടി 14.80 ലക്ഷം രൂപ
ZX 15.10 ലക്ഷം രൂപ
ZX CVT 16.20 ലക്ഷം രൂപ

ഹോണ്ട എലിവേറ്റിന് പുറമെ ഹോണ്ട സിറ്റി സെഡാനും 8,000 രൂപ വില ഉയർന്നിട്ടുണ്ട്. സിറ്റിയുടെ മാനുവൽ വേരിയന്റുകൾക്ക് ഇപ്പോൾ 11.71 ലക്ഷം മുതൽ 14.94 ലക്ഷം രൂപ വരെയാണ് വില. V-എലഗേറ്റ് CVT, V CVT, VX CVT, ZX CVT വേരിയന്റുകൾക്ക് യഥാക്രമം 13.90 ലക്ഷം, 13.84 ലക്ഷം, 14.96 ലക്ഷം, 16.19 ലക്ഷം എന്നിങ്ങനെയാണ് വില.
ഹോണ്ട സിറ്റി വിലകൾ
വേരിയന്റ് എക്സ്-ഷോറൂം
എസ്.വി 11.71 ലക്ഷം രൂപ
വി 12.59 ലക്ഷം രൂപ
വി-എലഗന്റ് 12.65 ലക്ഷം രൂപ
വി-എലഗന്റ് സി.വി.ടി 13.90 ലക്ഷം രൂപ
വി സിവിടി 13.84 ലക്ഷം രൂപ
VX 13.71 ലക്ഷം രൂപ
വിഎക്സ് സിവിടി 14.96 ലക്ഷം രൂപ
ZX 14.94 ലക്ഷം രൂപ
ZX CVT 16.19 ലക്ഷം രൂപ

അതേസമയം ഹോണ്ട പുതിയ തലമുറ അമേസ് കോംപാക്ട് സെഡാൻ സമീപഭാവിയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന മോഡലിൽ സമഗ്രമായ ഡിസൈൻ മാറ്റങ്ങളും ഉണ്ടാവും. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ അസിസ്റ്റൻസ് തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെ‌ടുത്തും. ഏഴ് ഇഞ്ച് സെമി അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, വയർലെസ് ഫോൺ ചാർജർ, ഒരു ലെയ്ൻ വാച്ച് ക്യാമറ തുടങ്ങിയ ഫീച്ചറുകളും ഇതിൽ ലഭിക്കും. കൂടാതെ, 2026-ഓടെ ഹോണ്ട എലിവേറ്റിന്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കാനുള്ള പദ്ധതികളും ഹോണ്ട തയ്യാറാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...