ഹോണ്ട ടൂവീലേഴ്‌സ് ഷോറൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : സംസ്ഥാന സര്‍ക്കാരിന്റെ ചുവപ്പ്, ഓറഞ്ച്, പച്ച സോണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ട് തങ്ങളുടെ ഡീലര്‍ ഷോറൂമുകളും വര്‍ക്ക്‌ ഷോപ്പുകളും പ്രവര്‍ത്തനം തുടങ്ങിയതായി ഹോണ്ട ടൂവീലേഴ്‌സ് ഇന്ത്യ അറിയിച്ചു. സുരക്ഷിതത്വം, ശുചിത്വം, സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങിയവ 100 ശതമാനം ഉറപ്പിച്ചുകൊണ്ടാണ് ഹോണ്ട ഡീലര്‍മാര്‍ ഷോറൂം തുറന്നിട്ടുള്ളത്.

ഉത്തരവാദിത്വമുള്ള കമ്പനിയെന്ന നിലയില്‍ ഹോണ്ട ഉപഭോക്താക്കളുടെയും ബിസിനസ്സ് പങ്കാളികളായ ഡീലര്‍മാരുടെയും സുരക്ഷിതത്വത്തിനാണ് മുന്‍ഗണനയെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. കൂടാതെ ഡീലര്‍മാര്‍ക്ക് സമഗ്ര സാമ്പത്തിക പിന്തുണയേകുന്ന പാക്കേജിനും കമ്പനി രൂപം കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അതനുസരിച്ച് ഡീലര്‍മാരുടെ കൈവശം ബിഎസ് 6 വാഹനങ്ങള്‍ സൂക്ഷിക്കുന്നതിന് വന്ന ചെലവിന്റെ 40 ദിവസത്തെ പലിശ കമ്പനി വഹിക്കുമെന്നും ഗുലേരിയ പറഞ്ഞു.

രാജ്യത്തെ ഓരോ ഹോണ്ട ഷോറൂമിലും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് പ്രഥമസ്ഥാനമെന്നും ഗുലേരിയ ആവര്‍ത്തിച്ചു പറഞ്ഞു. കൊവിഡ് നിയന്ത്രണത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി സാമൂഹ്യ ഉത്തരവാദിത്വമനുസരിച്ച് ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ 11 കോടി രൂപ നല്‍കിയിരുന്നു. ഹോണ്ട ഗ്രൂപ്പിലെ അഞ്ചു കമ്പനികളിലെ ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസ സഹായ ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....