സ്‌ത്രീകളുടെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടുന്ന സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ സ്‌ത്രീകളുടെ പേരിലുള‌ള വ്യാജ പ്രൊഫൈലുണ്ടാക്കി യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച്‌ പണം തട്ടുന്ന സംഘം പിടിയില്‍. രാജസ്ഥാനിലെ കാമന്‍ സ്വദേശികളായ നഹര്‍ സിംഗ്, സുഖ്ദേവ് സിംഗ് എന്നിവരെ ഡി.വൈ.എസ്.പി ടി.ശ്യാം ലാലിന്റെ നേതൃത്വത്തിലുള‌ള സൈബര്‍ പോലീസ് സംഘം ഭരത്പൂരിലെ കാമനില്‍ നിന്ന് അറസ്‌റ്റ് ചെയ്‌തു.

സമൂഹമാധ്യമ അക്കൗണ്ടുകളും ഇ വാല‌റ്റുകളും ഉപയോഗിച്ച്‌ മാത്രം പണം തട്ടുന്ന ഇവര്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ പക്കല്‍ നിന്നും ഇത്തരത്തില്‍ പതിനായിരം രൂപ തട്ടിയെടുത്തു. അങ്കിത ശര്‍മ്മ എന്ന പേരില്‍ പ്രൊഫൈലുണ്ടാക്കി യുവാവുമായി സൗഹൃദം സ്ഥാപിച്ച ഇവര്‍ സ്‌ത്രീ ശ‌ബ്‌ദത്തില്‍ യുവാവുമായി ശബ്ദസന്ദേശം അയക്കുകയും പിന്നീട് സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി വാല‌റ്റുകള്‍ വഴി പണം തട്ടിയെന്നാണ് പരാതി.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്യാംലാലിന്റെ നേതൃത്വത്തില്‍ പ്രത്യകസംഘം രൂപീകരിച്ച്‌ രാജസ്ഥാനില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. തുടര്‍ന്ന് രാജസ്ഥാന്‍ പോലീസിന്റെ സഹായത്തോടെ ഡിജി‌റ്റല്‍ തെളിവുകളടക്കം പ്രതികളെ പിടികൂടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...