കൊച്ചിയിലെ ഹണി ട്രാപ്പ്; പ്രതികൾക്കെതിരെ കാപ്പ ചുമത്തും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സ്വദേശിയായ ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവത്തിൽ പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും. കേസിൽ പിടിയിലായ അമൽ, അനന്തു എന്നിവർ നേരത്തെയും കൊലപാതകം, മയക്കുമരുന്ന് ഇടപാടുകൾ തുടങ്ങിയ ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് കണ്ടെത്തി. ഒന്നാം പ്രതിയായ സഫ്നയാണ് യുവാവിനെ ചതിയിൽപ്പെടുത്തി ഹോട്ടൽ മുറിയിലെത്തിച്ചത്. ഇവർ മുൻപും സമാനമായ രീതിയിൽ ഹണി ട്രാപ്പ് നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

സഫ്നയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിനെത്തുടർന്ന് അമൽ ദേവ് എന്ന യുവാവിനെ നാലംഗ സംഘം അതിക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. നിലവിൽ ഗുരുതര പരിക്കുകളോടെ അമൽ ദേവ് ചികിത്സയിലാണ്. പോലീസ് പിടികൂടിയ നാല് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. പ്രതികൾ പകർത്തിയ നഗ്നദൃശ്യങ്ങൾ മറ്റെന്തെങ്കിലും ഭീഷണിക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....