ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും

For full experience, Download our mobile application:
Get it on Google Play

ഹൂസ്റ്റണ്‍ : അമേരിക്കയിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ (എച്ച്‌ആര്‍എ) ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ നടത്തുന്നു.

ആഘോഷപരിപാടികള്‍ ഓഗസ്റ്റ് 28 ന് ശനിയാഴ്ച വൈകുന്നേരം 6 മുതല്‍ മലയാളി അസ്സോസിയേഷന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസില്‍ വച്ച്‌ നടത്തപ്പെടും (1415, Packer Ln, Stafford, TX 77477) മിസൗറി സിറ്റി മേയര്‍ റോബിന്‍ ഇലയ്ക്കാട്ട് മുഖ്യാതിഥിയായി പങ്കെടുത്ത് ആഘോഷ പരിപാടികള്‍ ഉത്‌ഘാടനം ചെയ്യും. എച്ച്‌ആര്‍എ പ്രസിഡണ്ട് ജീമോന്‍ റാന്നി അദ്ധ്യക്ഷത വഹിയ്ക്കും. റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന്‍ റാന്നി എന്നിവര്‍ റാന്നിയില്‍ നിന്നും ഓണാശംസകള്‍ അറിയിക്കും.

ചെണ്ടമേളം, വള്ളംകളി, അത്ത പൂക്കളം തുടങ്ങി വൈവിദ്ധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷത്തെ ‘റാന്നി മന്നനെയും’ ‘റാന്നി മങ്ക’ യെയും ആഘോഷ മദ്ധ്യേ തിരഞ്ഞെടുക്കും. വിഭവസമൃദ്ധമായ ഓണ സദ്യയോടുകൂടി ആഘോഷങ്ങള്‍ സമാപിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടികള്‍ നടത്തുന്നത്. മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കായി ആഘോഷം പരിമിതപ്പെടുത്തിരിക്കയാണെന്ന് സംഘാടകര്‍ അറിയിച്ചു.

ഗീതു ജേക്കബ് (ഫസ്റ്റ് സ്റ്റെപ് മോര്‍ട്ട്ഗേജ്), പ്രിയന്‍ ജേക്കബ് (ജോബിന്‍ ആന്‍ഡ് പ്രിയന്‍ റിയല്‍ എസ്റ്റേറ്റ് ടീം), സന്ദീപ് തേവര്‍വേലില്‍ (പെറി ഹോംസ് സെയില്‍സ് കണ്‍സല്‍ട്ടന്‍റ് ) ചാണ്ടപ്പിള്ള മാത്യൂസ് ഇന്‍ഷുറന്‍സ്, ഷിജു ഏബ്രഹാം ഫൈനാന്‍ഷ്യല്‍ സെര്‍വിസസ്‌) റജി.വി.കുര്യന്‍ (ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് വാല്‍വ് ) അനില്‍ ജനാര്‍ദ്ദനന്‍ (ഓഷിയാനാസ് റെന്റല്‍സ്), സാഖ് ഓഡിയോ എന്നിവരാണ് സ്പോണ്‍സര്‍മാര്‍.

ജനറല്‍ കണ്‍വീനര്‍ ബിജു സഖറിയയുടെ നേതൃത്വത്തില്‍ റോയ് തീയാടിക്കല്‍, ജിന്‍സ് മാത്യു കിഴക്കേതില്‍, ബിനു സഖറിയ, വിനോദ് ചെറിയാന്‍, സജി ഇലഞ്ഞിക്കല്‍, ജോയ് മണ്ണില്‍, ബാബു കൂടത്തിനാലില്‍, ഷിജു ജോര്‍ജ്, മെവിന്‍ പാണ്ടിയത്ത് തുടങ്ങിയവര്‍ കണ്‍വീനര്‍മാരായി ആഘോഷത്തിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...

ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു; വാർഡ് കൗണ്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം

0
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു. ജൈവമാലിന്യ...

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി

0
മലപ്പുറം: പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. മലപ്പുറം വാഴയൂർ പഞ്ചായത്തിലാണ്...

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി

0
എറണാകുളം:  എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി....