നീന്തല്‍ പഠിക്കാന്‍ കുളത്തില്‍ ഇറങ്ങിയ ഹോര്‍ട്ടികോര്‍പ് ജീവനക്കാരന്‍ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുഴവാത് കൊട്ടാരച്ചിറ സ്വദേശി ഷാജിയുടെയും സതിയുടെയും മകന്‍ വിഷ്ണു (28) ആണ് മരിച്ചത്. സഹോദരനും സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിഷ്ണു നീന്തല്‍ പഠിക്കാനെത്തിയത്. ഇന്നലെ വൈകിട്ട് ആറരയോടെ വാഴപ്പള്ളി വില്ലേജ് ഓഫിസിനു സമീപമുള്ള കുളത്തിലായിരുന്നു സംഭവം. സഹോദരന്‍ കണ്ണനും സുഹൃത്തുക്കളും വിഷ്ണുവിനൊപ്പം ഉണ്ടായിരുന്നു. നീന്തല്‍ പഠിക്കാന്‍ ശ്രമിക്കുന്നതിനിടെ ആഴമുള്ള ഭാഗത്തേക്കു പോയപ്പോഴാണ് അപകടമുണ്ടായത്. ഹോര്‍ട്ടികോര്‍പ് ജീവനക്കാരനായ വിഷ്ണു എഐവൈഎഫ് മുന്‍ മണ്ഡലം സെക്രട്ടറി ആയിരുന്നു. സിപിഐ ടൗണ്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം, എഐടിയുസി ഹോര്‍ട്ടി കോര്‍പ് യൂണിയന്‍ സെക്രട്ടറി എന്നീ പദവികളും വഹിക്കുന്നുണ്ട്. ഭാര്യ : പ്രീതി, മകള്‍ : ദക്ഷ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...