യുപിയിലെ ആശുപത്രിയിൽ രോ​ഗിക്ക് മർ​ദനം ; ദൃശ്യങ്ങൾ പ്രചരിച്ചതോടെ ജീവനക്കാരിക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ : ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ രോ​ഗിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജീവനക്കാരിക്ക് സസ്പെൻഷൻ. റായ്ബറേലി ജില്ലാ ആശുപത്രിയിലെ സ്വീപ്പറായ പിങ്കിയെയാണ് അധികൃതർ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. ഇതിനായി മൂന്നം​ഗസമിതിയെയും ആശുപത്രി സൂപ്രണ്ട് ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് റായ്ബറേലി ജില്ലാ ആശുപത്രിയിൽനിന്നുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. ആശുപത്രിയിലെ തറയിൽ ഇരിക്കുകയായിരുന്ന പുരുഷനെയാണ് പിങ്കി ചവിട്ടി പരിക്കേൽപ്പിച്ചത്. 35 സെക്കൻഡിനിടെ പത്തുതവണയോളം ജീവനക്കാരി രോ​ഗിയെ ചവിട്ടിയിരുന്നു. ഇയാൾ മാനസികരോ​ഗിയാണെന്നും വിവരങ്ങളുണ്ട്.

സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ ജീവനക്കാരിക്കെതിരേ നടപടി വേണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതോടെ ജീവനക്കാരിക്കെതിരേ നടപടി സ്വീകരിക്കാൻ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ആശുപത്രി അധികൃതർക്ക് നിർദേശം നൽകി. തുടർന്നാണ് ജീവനക്കാരിയെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. ഇത്തരം മനുഷ്യത്വരഹിതമായ പെരുമാറ്റം ഒരുകാരണവശാലും നടക്കാനനുവദിക്കില്ലെന്ന് ആരോ​ഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് കുമാർ ഘോഷ് പറഞ്ഞു. ജീവനക്കാർ നല്ലരീതിയിൽ പെരുമാറുന്നുണ്ടെന്ന് എല്ലാ മെഡിക്കൽ ഓഫീസർമാരും ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലെ തട്ടിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ ജനീഷ്

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ...

മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്

0
തിരുവനന്തപുരം: മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്...

പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ തീരുമാനിച്ചു

0
കോട്ടയം: പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ...

മഴ മുന്നറിയിപ്പിൽ മാറ്റം ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 8 ജില്ലകളിൽ യല്ലോ...