ആശുപത്രി നിക്ഷേപ തട്ടിപ്പ് ; യുവതിയെയും മകനെയും ഉടമകൾ പൂട്ടിയിട്ടതായി പരാതി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: മണ്ണാർക്കാട് ആശുപത്രി നിക്ഷേപ തട്ടിപ്പിനിരയായ യുവതിയെയും മകനെയും ഉടമകൾ പൂട്ടിയിട്ടതായി പരാതി. ഉടമയെ തിരഞ്ഞ് വീട്ടിലെത്തിയ യുവതിയെയാണ് മണിക്കൂറുകളോളം പൂട്ടിയിട്ടത്. മണിക്കൂറുകൾക്കു ശേഷം പോലീസെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. ഒരു വ൪ഷം മുമ്പാണ് മണ്ണാ൪ക്കാട് കുന്തിപ്പുഴയോരത്ത് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കാൻ 20 കോടിയോളം രൂപ പലരിൽ നിന്നായി വാങ്ങിയത്. കെട്ടിടം പണിതെങ്കിലും ആശുപത്രിയുടെ പ്രവ൪ത്തനം തുടങ്ങിയിട്ടില്ല. ഇതോടെ പണം കൊടുത്ത അൻപതിലേറെ പേ൪ വിആർ ആശുപത്രി ഉടമ സി.വി റിഷാദിനെതിരെ പോലീസിൽ പരാതിയും നൽകി. പോലീസ് കേസെടുത്തതോടെ ഉടമ ഒളിവിൽ പോയി.

ഉടമകളെ പോലീസും ഇരയായവരും അന്വേഷിക്കുന്നതിനിടെ ഇന്നലെ വൈകിട്ടാണ് തട്ടിപ്പിനിരയായ യുവതിയും മകനും കുമരംപുത്തൂരിലെ വീട്ടിലെത്തിയത്. റിഷാദ് സ്‌ഥലത്ത് ഉണ്ടോ എന്ന് അറിയാനായിരുന്നു യുവതിയെത്തിയത്. ഇതിനിടെ വീട്ടിലുണ്ടായിരുന്ന ഉടമയുടെ ബന്ധു യുവതിയെയും മകനെയും ബലം പ്രയോഗിച്ച് മുറ്റത്തേക്ക് കയറ്റി ഗേറ്റടച്ചുവെന്നാണ് പരാതി. ഉയരമുള്ള ഗേറ്റ് ആയതിനാൽ പുറത്തു കടക്കാനായില്ല. മൂന്നു മണിക്കൂറിന് ശേഷം പോലീസെത്തി സ്‌റ്റൂൾ കൊണ്ടുവന്ന് അതിൽ കയറ്റി ഗേറ്റ് പുറത്തേക്ക് ചാടിച്ചാണ് ബിന്ദു ബാബുവിനെയും മകനെയും പുറത്ത് എത്തിച്ചത്. തട്ടിപ്പിന് ഇരയായവർ നൽകിയ പരാതികളിൽ മുപ്പതോളം കേസുകളിൽ വാറണ്ട് ഉണ്ടായിട്ട് പോലും റിഷാദിനെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് ബിന്ദു ബാബു പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...