ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു ; ആശുപത്രി പൂട്ടി സീല്‍ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഗാസിയാബാദ്: ഗാസിയാബാദിലെ ഷാലിമാര്‍ ഗാര്‍ഡന്‍ ഏരിയയിലെ സ്പര്‍ശ് ആശുപത്രി ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പ് പൂട്ടി സീല്‍ ചെയ്തു. വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ 30കാരന്‍ മരിച്ച സംഭവത്തിലാണ് അശുപത്രി പൂട്ടി സീല്‍ ചെയ്തത്. വിഷയത്തില്‍ അന്വേഷണം നടത്താനും ഡോക്ടര്‍മാരുടെയും ആശുപത്രിയുടെയും രേഖകള്‍ പരിശോധിക്കാനും നാല് ഡോക്ടര്‍മാര്‍ അടങ്ങുന്ന സമിതി രൂപവത്കരിച്ചു. വിഷയം സമിതി അന്വേഷിക്കുമെന്നും അശ്രദ്ധ മൂലമാണ് മരണം സംഭവിച്ചതെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഭവ്‌തോഷ് ശങ്ക്ധര്‍ പറഞ്ഞു.

പിത്തസഞ്ചിയില്‍ കല്ല് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് രോഹിത് എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. പിന്നാലെ, തിങ്കളാഴ്ച കാലില്‍ നീരു വന്നതിനെ തുടര്‍ന്ന് വീണ്ടും അതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്കയിലെ കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തി. എന്നാല്‍, ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് വൈകീട്ട് 4 മണിയോടെ രോഹിത് മരണപ്പെടുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയ്ഡ്‌സ് ബോധവല്‍ക്കരണം : ജില്ലയില്‍ റെഡ് റിബണ്‍ പ്രശ്‌നോത്തരി സംഘടിപ്പിച്ചു

0
പത്തനംതിട്ട : വിദ്യാര്‍ഥികളില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തുന്നതിന്റെ ഭാഗമായി പത്തനംതിട്ട...

ഓണം : പത്തനംതിട്ട ജില്ലയില്‍ എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ് നടത്തും

0
പത്തനംതിട്ട : ഓണക്കാലത്ത് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യ നിര്‍മ്മാണം, അനധികൃത...

ലോട്ടറി തൊഴിലാളികളുടെ ഓണം ഉത്സവബത്ത ; 1000 രൂപ വർധിപ്പിച്ചു

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കുമുള്ള ഓണം...

തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി ക്കുവേണ്ടി കൈപൊക്കിയ കോൺഗ്രസ് അനുകൂല കൗൺസിലർ മുഖ്യമന്ത്രിയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി ക്കുവേണ്ടി കൈപൊക്കിയ കോൺഗ്രസ്...