കഞ്ചാവ് ലഹരിയില്‍ ഹോട്ടലിനുള്ളില്‍ പാട്ടും നൃത്തവും ; ചോദ്യംചെയ്തപ്പോള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കഞ്ചാവുലഹരിയിൽ ഹോട്ടൽ അടിച്ചുതകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മുട്ടമ്പലം പറയത്തുശ്ശേരിൽ ഡോൺ മാത്യു (22), വടവാതൂർ പുത്തൻപുരയിൽ ജസ്റ്റിൻ സാജൻ (20), മുട്ടമ്പലം പുതുപ്പറമ്പിൽ ശരത്ത് പി.രാജ് (20) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ റിജൊ പി.ജോസഫിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി കോട്ടയം കഞ്ഞിക്കുഴി ഹോബ്നോബ് ഹോട്ടലിലായിരുന്നു ആക്രമണം നടത്തിയത്. കഞ്ചാവ് ലഹരിയിൽ ഹോട്ടലിനുള്ളിൽ പാട്ടും നൃത്തവും നടത്തിയത് ജീവനക്കാർ ചോദ്യം ചെയ്തതോടെ യുവാക്കൾ അക്രമം നടത്തുകയായിരുന്നു. ജീവനക്കാരെ കൈയ്യേറ്റം ചെയ്തവർ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെ പ്ലേറ്റുകൾ എറിഞ്ഞുടച്ചു. ഹോട്ടലിന്റെ മുൻവശത്തെ ചില്ലും അടിച്ചുതകർത്തു. തുടർന്ന് രക്ഷപ്പെട്ട് ഒളിവിൽപ്പോയ ആക്രമികളെ ശനിയാഴ്ച വൈകീട്ട് പോലീസ് പിടികൂടുകയായിരുന്നു. പ്രതികളെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...