കോഴിമുട്ട എടുക്കാനായി വിറകുപുരയില്‍ കൈയിട്ട ഗൃഹനാഥന്‍ പാമ്പുകടിയേറ്റു മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോഴിമുട്ട എടുക്കാനായി വിറകുപുരയില്‍ കൈയിട്ട ഗൃഹനാഥന്‍ പാമ്പുകടിയേറ്റു മരിച്ചു. മണ്ണയ്ക്കനാട് കുളത്തിനാല്‍ പീടികയില്‍ സുകുമാരന്‍ നായര്‍ ആണ് മരിച്ചത്. വീടിന് സമീപം കൂട്ടിവെച്ചിരുന്ന തടിക്കഷണങ്ങള്‍ക്കിടയിലാണ് കോഴിമുട്ട വച്ചിരുന്നത്. മുട്ട എടുക്കുന്നതിനിടയില്‍ കടിയേറ്റതായി തോന്നിയെങ്കിലും പാമ്പിനെ കാണാത്തതിനാല്‍ കാര്യമാക്കിയിരുന്നില്ല. പിന്നീട് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. വിറകുപുരയുടെ പരിസരത്ത് പരിശോധന നടത്തിയപ്പോള്‍ പാമ്പിന്റെ മാളം കണ്ടെത്തി. സുകുമാരന്‍ നായര്‍ മണ്ണയ്ക്കനാട് പോസ്റ്റ് ഓഫീസില്‍ താത്കാലിക പോസ്റ്റ്മാനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ : ബീന മറ്റപ്പിള്ളില്‍ കരോട്ട് മീനച്ചില്‍. മകന്‍ അതുല്‍ കൃഷ്ണ (പത്താം ക്ലാസ് വിദ്യാര്‍ഥി, മണ്ണയ്ക്കനാട് ശ്രീകൃഷ്ണ സ്‌കൂള്‍).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....