ആലുവ: പുളിഞ്ചോട് ഹോട്ടല്‍ ആക്രമിച്ച് ഉടമയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ നാല് പേര്‍ പിടിയില്‍. എടത്തല മുരിങ്ങാശേരി വീട്ടില്‍ സിയാദ് (37), കൊടികുത്തിമലയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വീട്ടില്‍ ഷാഹുല്‍ (35), നൊച്ചിമ എന്‍.എ.ഡി ചാലയില്‍ വീട്ടില്‍ സുനീര്‍ (23), തൃക്കാക്കര ഞാലകം തിണ്ടിക്കല്‍ വീട്ടില്‍ സനൂപ് (32) എന്നിവരാണ് പോലീസ് പിടിയിലായത്.
പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായം ചെയ്ത കടുങ്ങല്ലൂര്‍ കല്ലിടം പുരയില്‍ മുഹമ്മദ് അല്‍ത്താഫ് (36), മാര്‍ക്കറ്റിന് സമീപം ഗ്രേറ്റ് വാട്ടര്‍ അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുന്ന സിയാദിന്‍റെ ഭാര്യ റൂച്ചി (41) എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഹോട്ടല്‍ ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് അക്രമിക്കപ്പെട്ടത്. ഭക്ഷണത്തിന് പണം ചോദിച്ച വൈരാഗ്യത്തില്‍ സംഘം ഹോട്ടലുടമയുമായി തര്‍ക്കിച്ച് പോവുകയും കുറച്ചു സമയത്തിന് ശേഷം തിരികെ എത്തി ആക്രമണം നടത്തുകയുമായിരുന്നു. കേസില്‍ പ്രതിയായ സിയാദിന്‍റെ പേരില്‍ പത്തോളം കേസുകളുണ്ട്.