കൊവിഡ് പ്രതിസന്ധി ; തിരുവനന്തപുരത്ത് ഹോട്ടലുടമ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ കടബാധ്യതയെ തുടർന്ന് തിരുവനന്തപുരത്ത് ഹോട്ടലുടമ ജീവനൊടുക്കി. പന്തുവിള പുത്തൻവീട്ടിൽ വിജയകുമാറാണ് (52) ആത്മഹത്യ ചെയ്തത്. ഹോട്ടലിനു പുറത്തെ ചായ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച കടബാധ്യതയെ തുടർന്ന് ഇന്നലെ തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെയാളാണ് വിജയകുമാർ.

ഇന്നലെ ഉച്ചയോടെയാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദേശീയപാതയോരത്ത് കടുവാപ്പള്ളിയിൽ ന്യൂലാൻഡ് എന്ന പേരിൽ ഹോട്ടൽ നടത്തിവരികയായിരുന്നു. മിക്ക ദിവസവും രാത്രി ഇദ്ദേഹം ഹോട്ടലിലാണ് കിടന്നുറങ്ങാറുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഞായറാഴ്ച രാത്രി വീട്ടിൽ വരാത്തതിനാൽ വീട്ടുകാർക്ക് സംശയമൊന്നും തോന്നിയില്ല. തിങ്കളാഴ്ച രാവിലെ ഹോട്ടൽ അടഞ്ഞുകിടന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊവിഡിനെ തുടർന്ന് വളരെക്കാലം ഹോട്ടൽ അടഞ്ഞുകിടന്നത് സാമ്പത്തികമായി തളർത്തിയിരുന്നു. ഇദ്ദേഹത്തിന് കടബാധ്യതകളും ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...