കൂത്താട്ടുകുളത്ത് ഇടിമിന്നലേറ്റ് വീടും ഗാർഹിക ഉപകരണങ്ങളും നശിച്ചു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കൂത്താട്ടുകുളം പാലക്കുഴയിൽ ഇടിമിന്നലേറ്റ് വീടിനും ഗാർഹിക ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. മാറിക തോൽക്കുടിയിൽ സജീവന്റെ വീടിനാണ് ബുധനാഴ്ച ഉണ്ടായ ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ചത്. സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്ന വയോധിക തലനാരിഴക്കാണ് രക്ഷപെട്ടത്. ശക്തമായ മിന്നൽ ആദ്യം പുരയിടത്തിൽ നിന്നിരുന്ന മരത്തിലും തുടർന്ന് വീട്ടിലും പതിച്ചു. ഇടിമിന്നൽ ഉണ്ടായ സമയത്ത് സജീവിന്റെ അമ്മ കമലാക്ഷി വീടിന്റെ മുൻവശത്തെ കസേരയിൽ ഇരിക്കുകയായിരുന്നു.

മിന്നലിന്റെ ആഗതത്തിൽ വീടിന്റെ മുൻവശത്തെ കോൺക്രീറ്റ് തൂണിന്റെ ഭാഗങ്ങൾ തകർന്ന് കമലാക്ഷിയുടെ ദേഹത്തേക്ക് തെറിച്ചെങ്കിലും നിസാര പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. മിന്നൽ ഏറ്റതിനെ തുടർന്ന് വീട്ടിലെ വയറിങ് പൂർണ്ണമായി കത്തി നശിച്ച നിലയിലാണ്. ഇലക്ട്രിക് മീറ്ററിനും തകരാർ സംഭവിച്ചിട്ടുണ്ട്. റൂമിനുള്ളിലെ സീലിങ് തകർന്ന നിലയിലാണ്. ഭിത്തികൾക്കും വിള്ളൽ സംഭവിച്ചിട്ടുണ്ട്. സംഭവ സമയം സജീവന്റെ ഭാര്യയും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...