കൊല്ലം : പുനലൂർ കോട്ടവട്ടത്ത് വീട് ഇടിഞ്ഞു വീണ് പന്ത്രണ്ട് വയസുകാരന് പരിക്കേറ്റു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. കോട്ടവട്ടം സ്വദേശി വിനോദിന്‍റെ വീടിന്‍റെ മേൽക്കൂരയടക്കമാണ് നിലംപതിച്ചത്. വിനോദും ഭാര്യയും രണ്ട് മക്കളും വീട്ടിനുള്ളിൽ ഉറങ്ങി കിടന്ന സമയത്തായിരുന്നു അപകടം ഉണ്ടായത്. സംഭവ സമയത്ത് പ്രദേശത്ത് മഴയുണ്ടായിരുന്നു. കാലപ്പഴക്കം കാരണം ചോർച്ചയുണ്ടായ വീടിന്‍റെ മേൽക്കൂരയിൽ ടാർപ്പോളിൽ കെട്ടിയിരുന്നു. മൺകട്ട ഉപയോഗിച്ച് കെട്ടിയ വീടിന്‍റെ ചുമരുകളും വിണ്ടു കീറിയ നിലയിലായിരുന്നു. വീടിന്‍റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു.
കൊല്ലത്ത് വീട് ഇടിഞ്ഞുവീണ് 12 വയസുകാരന് പരിക്ക്
RECENT NEWS
Advertisment



























