തൊ​ടു​പു​ഴ​യി​ല്‍ വീ​ട്​ പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ : ഉ​ട​മ പു​റ​ത്തു​പോ​യ സ​മ​യം വീ​ട്​ പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. കോ​ലാ​നി പാ​റ​ക്ക​ട​വ്​ മ​മ്പി​ള്ളി​ല്‍ എം.​എ​സ്.രാ​ജ​ന്‍റെ വീ​ടാ​ണ്​ ക​ത്തി​ന​ശി​ച്ചത്. 15 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടമുണ്ടായതായാണ് ക​ണ​ക്കാ​ക്കു​ന്നത്.ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാണ് സംഭവം.​ രാ​ജ​ന്‍ പു​റ​ത്തു​പോ​യിരുന്നതിനാല്‍ അപകടം ഒഴിവായി. മി​ന്ന​ലി​ന്‍റെ ആ​ഘാ​ത​ത്തി​ലാ​കാം വീ​ടി​ന്​ തീ​പി​ടി​ച്ച​തെ​ന്നാണ്​ ക​രു​തു​ന്നത്. രാ​ജ​ന്‍റെ ഭാ​ര്യ മ​ക​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു. വീ​ട്ടി​നു​ള്ളി​ല്‍​നി​ന്ന്​ തീ ​മു​ക​ളി​ലേ​ക്ക്​ പ​ട​രു​ന്ന​ത്​ ക​ണ്ട അ​യ​ല്‍​വാ​സി​ക​ളാ​ണ്​ രാ​ജ​നെ വി​വ​രം അ​റി​യി​ച്ച​ത്.

തൊ​ടു​പു​ഴ​യി​ല്‍ ​നി​ന്ന്​ അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീസ​ര്‍ ഇ​ന്‍ ചാ​ര്‍​ജ്​ ടി.​കെ.ജ​യ​റാം, ഗ്രേ​ഡ്​ അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീസ​ര്‍ കെ.​എ. ജാ​ഫ​ര്‍​ഖാ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ ര​ണ്ട്​ യൂ​ണി​റ്റ്​ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ണ്ട്​ മ​ണി​ക്കൂ​ര്‍ പ​രി​ശ്ര​മി​ച്ചാ​ണ്​ തീ​യ​ണക്കാന്‍ സാധി​ച്ച​ത്. ഓ​ടും മ​ച്ചും ത​ടി​യു​ടെ ഒ​ട്ടേ​റെ പ​ണി​ത്ത​ര​ങ്ങ​ളു​മു​ള്ള വീ​ടും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും വി​ല​പി​ടി​പ്പു​ള്ള രേ​ഖ​ക​ളും പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. വി​ല്ലേ​ജ്​ അ​ധി​കൃ​ത​രും തൊ​ടു​പു​ഴ പോ​ലീ​സും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...