ഒമ്പത് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ ഹൗസ് ബോട്ട് ജീവനക്കാരന് അഞ്ച് വർഷം കഠിന തടവും 30000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഒമ്പത് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ ഹൗസ് ബോട്ട് ജീവനക്കാരന് അഞ്ച് വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ. കരുമാടി സ്വദേശി രമേശനാണ് (52) കോടതി ശിക്ഷ വിധിച്ചത്. ആലപ്പുഴ പോക്സോ കോടതി ജഡ്ജി റോയ് വർഗീസാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ആലപ്പുഴ പുന്നമട കായലിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബത്തോടൊപ്പം ഹൗസ് ബോട്ടിൽ ഉല്ലാസ യാത്രയ്ക്ക് എത്തിയതായിരുന്നു അതിക്രമത്തിനിരയായ ഒമ്പത് വയസ്സുകാരി. ബോട്ടിലെ താൽകാലിക ജീവനക്കാരനായിരുന്ന രമേശന് എതിരെയായിരുന്നു പരാതി.

സംഭവത്തെ തുടർന്ന് ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിധിൻ രാജിന്‍റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തു.  തുടർന്ന് സബ് ഇൻസ്പെക്ടർ മനോജ് എസ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിലെ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത് എഎസ്ഐ. നിർമ്മലാ ദേവിയും സിപിഒ ഗണേഷ് കുമാറുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അംബിക കൃഷ്ണൻ ഹാജരായി. പിഴയടച്ചില്ലെങ്കിൽ പ്രതി ആറു മാസം അധിക തടവ് അനുഭവിക്കേണ്ടിവരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....