റീബിൽഡ് പദ്ധതി ; കാട് കയറി നശിച്ച് നിര്‍മ്മാണം പൂര്‍ത്തിയായ വീടുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പത്തനംതിട്ട അയിരൂരിൽ സി.എസ്.ആ‍ർ ഫണ്ട് ഉപയോഗിച്ച് രണ്ട് വർഷം മുൻപ് പൂർത്തിയായ  വീടുകള്‍ കാടുകയറി നശിക്കുകയാണ് . സർക്കാർ വകുപ്പുകൾ തമ്മിലെ ഏകോപനമില്ലായ്മ മൂലം പെരുവഴിയിലായത് മഹാപ്രളയത്തിൽ വീട് നഷ്ടമായവരാണ്. കാൻസർ രോഗിയായ പുഷ്പയുടെ ആകെയുണ്ടായിരുന്ന വീട് 2018 ലെ പ്രളയത്തിൽ തകർന്നുപോയി. റീബിൽഡിന്‍റെ ഭാഗമായി മുത്തൂറ്റ് ഗ്രൂപ്പിന്‍റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് അയിരൂരിൽ നിർമ്മിക്കുന്ന വീടുകളിലൊന്ന് പുഷ്പയ്ക്ക് നൽകുമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ ഉറപ്പ്.

ജില്ലാ ഭരണകൂടം കണ്ടെത്തിയ ഇറിഗേഷൻ വക ഭൂമിയിലാണ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് വീടുകൾ നിർമിച്ചത്. 2021 ൽ വീടുകൾ നിർമ്മാണം പൂർത്തിയാക്കി സർക്കാരിന് കൈമാറി. പക്ഷേ ഇറിഗേഷന്‍റെ പക്കലുള്ള ഭൂമി റവന്യൂ വകുപ്പിലേക്ക് ഇനിയും കൈമാറിയിട്ടില്ല. പട്ടയരേഖയില്ലാതെ ഗുണഭോക്താക്കൾക്ക് വീട് കൈമാറിയാൽ വൈദ്യുതി, വാട്ടർ കണക്ഷൻ തുടങ്ങി ഒന്നും കിട്ടില്ല. വകുപ്പുകൾ തമ്മിലുള്ള ഈ തർക്കങ്ങളിൽ കുടുങ്ങി ഈ വീടുകൾ ഇങ്ങനെ കാടുമൂടിനശിക്കുകയാണ്. ലൈഫ് പദ്ധതിയിൽ പാതിവഴിയിൽ മുടങ്ങിയ വീടുകൾ പൂർത്തിയാക്കാൻ സാമ്പത്തിക പ്രതിസന്ധിയാണ് പല തദ്ദേശസ്ഥാപനങ്ങളും പറയുന്നത്. എന്നാൽ ഇവിടെ പൂർത്തിയായ വീടുകൾ കൈമാറിക്കിട്ടാനും നെട്ടോട്ടത്തിലാണ് ആളുകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...