വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു ; പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂർ : സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന കടയിലെത്തി കടയുടമയായ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാറംപിള്ളി പള്ളിപ്രം കാട്ടിലം തുരുത്തിൽ വീട്ടിൽ അജ്മൽ നഹാസ് (22)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ചേലമാറ്റത്തുള്ള കടയിലെത്തിയ ഇയാൾ സിഗരറ്റ് ആവശ്യപ്പെട്ടു.

അത് എടുക്കാൻ തിരിയുന്നതിനിടയിൽ കടയുടമയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് ബൈക്കിൽ കടന്നുകളയുകയായിരുന്നു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. മോഷ്ടിക്കുന്ന സ്ഥലം നേരത്തെ കണ്ടു വെച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഇടയ്ക്ക് മാറ്റിക്കൊണ്ടുമിരിക്കും. അജ്മൽ നഹാസിനെതിരെ കാപ്പ ചുമത്തുന്നതുൾപടെയുള്ള നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...