വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കായംകുളം : ആലപ്പുഴയിൽ വീട്ടമ്മയെ വാടക വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം പുള്ളിക്കണക്ക് കരിമുട്ടം ശ്രീനിലയത്തിൽ രാജേശ്വരിയമ്മയെ (48) യാണ് വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് ഭർത്താവ് ശ്രീവത്സൻ പിള്ളയെ (53) കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ബാധ്യതയെത്തുടർന്ന് ഇരുവരും ജീവനൊടുക്കാൻ ശ്രമിച്ചതായിരുന്നുവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞദിവസം വൈകിട്ടോടെയാണ് ഇരുവരും ജീവനൊടുക്കുവാൻ ശ്രമിച്ചത്. രാജേശ്വരിയമ്മയുടെ നിര്‍ദേശത്തെ തുടർന്ന് ഭർത്താവ് ഇവരുടെ കഴുത്തിൽ ഷാൾ മുറുക്കി. ഭാര്യയുടെ കഴുത്തു മുറുക്കിയപ്പോൾ വായിൽ നിന്നും രക്തം വരുന്നത് കണ്ട് ഭയപ്പെട്ട ശ്രീവത്സൻ ആത്മഹത്യ ശ്രമത്തിൽനിന്ന് പിന്മാറി.

തുടർന്ന് ഇരുവരും വാഹനത്തിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് റോഡിൽ എത്തിയെങ്കിലും ഭയന്ന് പിന്തിരിഞ്ഞു. തുടർന്ന് വീണ്ടും വീട്ടിലെത്തി മുമ്പ് തീരുമാനിച്ചതുപ്രകാരം ഷാൾ കഴുത്തിൽ കുരുക്കി ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാര്യ മരിച്ചതോടെ ഭയന്നുപോയ ശ്രീവത്സൻ പിള്ള വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഇവരുടെ രണ്ടു പെൺമക്കൾ പൂനയിൽ ജോലി ചെയ്തു വരികയാണ്. ശ്രീവത്സൻ പിള്ളയും രാജേശ്വരിയമ്മയും മാത്രമാണ് വീട്ടിലുള്ളത്. രാജേശ്വരിയമ്മയുടെ സഹോദരി രാജലക്ഷ്മിയുടെ വീട്ടിലാണ് ഇവർ രാത്രികാലങ്ങളിൽ ചിലവഴിക്കുന്നത്. ഇവിടേക്ക് രാത്രിയിൽ എത്താത്തിതിനെ തുടർന്നു ബന്ധുക്കൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാജേശ്വരിയമ്മയെ വാടകവീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ്...

0
തിരുവനന്തപുരം: വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ...

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതി ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

0
കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി പ്രതി...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ സമരവേദിയായ ജന്തർ മന്ദർ

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ...

ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത് ; നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍...

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...