അയല്‍വാസിയെ വെട്ടിക്കൊല്ലാന്‍ ശ്രമം ; വീട്ടമ്മയ്ക്ക് മൂന്ന് വര്‍ഷം തടവും 60,000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വീട്ടമ്മയ്ക്ക് മൂന്നുവർഷം തടവും 60,000 രൂപ പിഴയും വിധിച്ച് കൊല്ലം പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതി. മുളവന പള്ളിയറ അഭിലാഷ്ഭവനിൽ ശോശാമ്മയെ(പൊന്നമ്മ-66)യാണ് കോടതി ശിക്ഷിച്ചത്. പിഴയൊടുക്കാതിരുന്നാൽ എട്ടുമാസംകൂടി തടവുശിക്ഷ അനുഭവിക്കണം. കൊല്ലം പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്.

അയൽവാസിയായ മുളവന പള്ളിയറ കളീലുവിളപുത്തൻവീട്ടിൽ ജോർജുകുട്ടിയെയാണ് ശോശാമ്മ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. 2016 മേയ് 13-നാണ് കേസിനാസ്പദമായ സംഭവം. ശോശാമ്മയും ജോർജുകുട്ടിയുടെ വീട്ടുകാരുമായി വസ്തുതർക്കം നിലിനിന്നിരുന്നു. മുളവന പി.കെ.ജെ.എം.സ്കൂളിനുസമീപത്തെ ശോശാമ്മയുടെ വീടിനുമുന്നിലൂടെ നടന്നുപോകുകയായിരുന്ന ജോർജുകുട്ടിയെ പ്രതി തടഞ്ഞുനിർത്തി അസഭ്യം പറയുകയും വെട്ടുകത്തികൊണ്ട് കഴുത്തിന് വെട്ടുകയുമായിരുന്നു.

ഒഴിഞ്ഞുമാറിയതിനാൽ ജോർജ്കുട്ടിയുടെ തലയിലും മുതുകത്തുമാണ് വെട്ടുകൊണ്ടത്. ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു ജോർജ്കുട്ടി. സംഭവത്തിനു രണ്ടു ദിവസം മുൻപ് ശോശാമ്മ ജോർജ്കുട്ടിയുടെ ഭാര്യയെയും മർദിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.വിനോദ്, സുനിൽ എന്നിവർ ഹാജരായി. കുണ്ടറ എസ്.ഐ.ആയിരുന്ന എൻ.സുനീഷാണ് കേസന്വേഷണം നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...