പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി കർണാടക രത്ന പുരസ്കാരം നൽകും

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി കർണാടക രത്ന പുരസ്കാരം നൽകും. ബംഗളൂരു പാലസ് മൈതാനിയിൽ ചൊവ്വാഴ്ച നടന്ന പുനീത് നമന എന്ന അനുസ്മരണ ചടങ്ങിലാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിന്റെ ഉയർന്ന ബഹുമതി ലഭിക്കുന്ന 10ാ മത്തെ ആളാണ് പുനീത്.

2009ൽ വീരേന്ദ്ര ഹെഗ്ഗഡെക്കാണ് അവസാനമായി കർണാടക രത്ന പുസ്കാരം നൽകിയത്. സാൻഡൽ വുഡിൽ പവർ സ്റ്റാർ എന്ന വിശേഷണത്തിൽ അറിയപ്പെട്ടിരുന്ന പുനീത് രാജ്കുമാർ ഒക്ടോബർ 29ന് ഹൃദയാഘാതത്തെത്തുടർന്ന് 46ാം വയസ്സിലാണ് നിര്യാതനായത്. അദ്ദേഹത്തിന്റെ അകാലമരണം സിനിമ ലോകത്ത് ഞെട്ടലുണ്ടാക്കിയിരുന്നു.

പുനീതിന് ഭാരത രത്ന നൽകണമെന്ന ആവശ്യവുമായി ആരാധകരും രാഷ്ട്രീയ നേതാക്കളും രംഗത്തു വന്നിരുന്നു. കന്നഡ സിനിമക്ക് പുനീത് നൽകിയ സംഭാവനകൾ അനുസ്മരിച്ച് പാലസ് മൈതാനിയിൽ ചൊവ്വാഴ്ച സംഘടിപ്പിച്ച പരിപാടിയിൽ ആയിരക്കണക്കിനു പേർ പങ്കെടുത്തു. മന്ത്രിമാരും സിനിമ താരങ്ങളും അണിയറ പ്രവർത്തകരും രാഷ്ട്രീയക്കാരും ആരാധകരും പങ്കാളികളായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...