കാക്കത്തുരുത്തിലേക്ക് ഒരു യാത്ര പോയാലോ ? നല്ല നാടന്‍ കള്ളും കരിമീനും ഞണ്ടും കഴിക്കാം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ :  പ്രകൃതിസ്‌നേഹികള്‍ക്കും പക്ഷികളെ സ്‌നേഹിക്കുന്നവര്‍ക്കും പറ്റിയ ഇടമാണ് കാക്കത്തുരുത്ത്. വേമ്പനാട്ടു കായലിനു നടുവിൽ‌ കാക്കകളുടെ മാത്രമല്ല മറ്റു പല പക്ഷികളുടെയും സങ്കേതമാണ് കാക്കത്തുരുത്ത്. അതുകൊണ്ടുതന്നെ പക്ഷി നിരീക്ഷകരുടെയും ഇഷ്ട സ്‌പോട്ടാണിത്.

കൂടാതെ നല്ല നാടന്‍ കള്ളും അപ്പവും പുട്ടും കരിമീനും ഞണ്ടും ചെമ്മീനും കോഴിയും താറാവും പോര്‍ക്കുമെല്ലാം വിളമ്പുന്ന ഷാപ്പ് സഞ്ചാരികളുടെ മനസ്സും ഒരുപോലെ വയറും നിറയ്ക്കും. ആലപ്പുഴയുടെ വടക്കേ അറ്റത്തെ എഴുപുന്ന പഞ്ചായത്തിലാണ് കാക്കത്തുരുത്ത്. എരമല്ലൂരാണ് കാക്കത്തുരുത്തിനോട് ഏറ്റവും അടുത്തുള്ള കരയിലെ ഭാഗം. എരമല്ലൂരില്‍നിന്ന് ഒരു കിലോമീറ്റര്‍ വള്ളത്തില്‍ സഞ്ചരിച്ചാല്‍ തുരുത്തിലെത്താം.

മൂന്ന് കിലോമീറ്റര്‍ നീളവും ഒന്നര കിലോമീറ്റര്‍ വീതിയും മാത്രമുള്ള കാക്കത്തുരുത്തില്‍ താമസക്കാരായി 300 ഓളം കുടുംബങ്ങളുണ്ട്. വലിയ റോഡുകളോ വാഹനപ്പെരുപ്പമോ ഇല്ല. മണ്‍പാതകളിലൂടെയുള്ള പ്രധാന വാഹനം സൈക്കിളുകളാണ്. കണ്ടല്‍കാടുകളും ചതുപ്പു നിലങ്ങളും തെങ്ങിന്‍തോപ്പുകളും എങ്ങോട്ടു തിരിഞ്ഞാലും കാണാവുന്ന വെള്ളവും വേമ്പനാട്ടു കായലിന്‍റെ വിശാലതയുമെല്ലാം ചേര്‍ന്ന് കാക്കത്തുരുത്തിനെ ആലപ്പുഴയുടെ ബ്യൂട്ടിസ്‌പോട്ടാക്കിയിട്ടുണ്ട്.

വൈകീട്ട് ആറുമണിയെന്ന അസ്തമയത്തിന്‍റെ  ഏറ്റവും മനോഹര സമയമാണ് കാക്കത്തുരുത്തിനായി നാഷനല്‍ ജിയോഗ്രഫി മാറ്റിവച്ചത്. കാക്കത്തുരുത്തിലെ അസ്തമയം എത്രത്തോളം വശ്യമാണെന്നതിന്‍റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...