ന്യൂഡല്‍ഹി : സഭാനടപടികൾ തടസ്സപ്പെടുന്നതിന്റെ വിവരങ്ങൾ ഉൾപ്പെടുത്തി രാജ്യസഭ പ്രത്യേക ബുള്ളറ്റിൻ പുറത്തിറക്കി. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 130 ശൂന്യവേളയാണ് നഷ്ടമായത്. ആകെ ഒരുമിനിറ്റ് മാത്രമാണ് ശൂന്യവേള നടന്നത്. അംഗങ്ങൾ നൽകിയ ഏഴ് സബ്മിഷനുകളും പരിഗണിക്കാൻ കഴിഞ്ഞില്ല.
ബഹളത്തിനിടയിൽ നാലംഗങ്ങൾക്ക് മാത്രമാണ് സബ്മിഷൻ അവതരിപ്പിക്കാൻ കഴിഞ്ഞത്. 50 മണിക്കൂറാണ് രാജ്യസഭ പ്രവർത്തനത്തിന് നീക്കിവെച്ചത്. ഇതിൽ 39.52 മണിക്കൂർ സമയം ബഹളത്തിൽ നഷ്ടമായി. കോവിഡ് പ്രതിരോധം ചർച്ച ചെയ്ത ദിവസം 1.121 മണിക്കൂർ അധികം സഭ പ്രവർത്തിച്ചത് മാത്രമാണ് എടുത്തുപറയാവുന്നത്.