പ്രമേഹത്തെ മരുന്നില്ലാതെ നിയന്ത്രിക്കാം : അതും വളരെ പെട്ടെന്ന്

For full experience, Download our mobile application:
Get it on Google Play

പ്രമേഹം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു അവസ്ഥയാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും പലപ്പോഴും നമ്മുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. അതിന്റെ ഫലമായാണ് പലപ്പോഴും പ്രമേഹവും ഉണ്ടാവുന്നത്. പ്രമേഹത്തിന്റെ അസ്വസ്ഥതകള്‍ നമ്മുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയിലാക്കുന്നു. പ്രമേഹ നിയന്ത്രണത്തിന്റെ കാര്യത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ എപ്രകാരം മരുന്നില്ലാതെ പ്രമേഹത്തെ നിയന്ത്രിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ പ്രമേഹത്തേയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തേയും നമുക്ക് പ്രതിരോധിക്കാം. അതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. രക്തത്തിലെ ഉയര്‍ന്ന അളവിലുള്ള പഞ്ചസാര പലരിലും വിട്ടുമാറാതെ നില്‍ക്കുന്ന അവസ്ഥയാണ്. മരുന്നുകള്‍ കഴിച്ച് ഇതിനെ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ പിന്നീട് ജീവിത കാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ട അവസ്ഥയുണ്ടാവുന്നു.

ആരോഗ്യകരമായ ഭക്ഷണക്രമം
എപ്പോഴും ആരോഗ്യകരമായ ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. ശുദ്ധീകരിച്ച പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും പോലുള്ളവ പൂര്‍ണമായും ഒഴിവാക്കുക. ഇത് കൂടാതെ പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ ശ്രദ്ധിക്കുക. പേരക്ക, മുസ്സംബി, ഗ്രീന്‍ ആപ്പിള്‍ എന്നിവ കഴിക്കുന്നതിന് ശ്രദ്ധിക്കാം. അത് കൂടാതെ പ്രോട്ടീന്‍, ധാന്യങ്ങള്‍ എന്നിവയെല്ലാം ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കാം. ഇതെല്ലാം നിങ്ങളുടെ ശരീരത്തിലെ പ്രമേഹത്തിന്റെ അളവിനെ കുറക്കുന്നതിന് സഹായിക്കുന്നു. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

പതിവ് വ്യായാമം വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം
പ്രത്യേകിച്ച് നടക്കുന്നതും യോഗയും മറ്റ് ശാരീരിക വ്യായാമങ്ങളും കൃത്യമായി ചെയ്യാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ശരീരത്തിലെ ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ആഴ്ചയിലുടനീളം ഇത് ചെയ്യുന്നതിന് ശ്രദ്ധിക്കണം. എപ്പോഴും വേഗത്തിലുള്ള നടത്തം തന്നെയാണ് പെട്ടെന്ന് ഫലം നല്‍കുന്നത്. ദിവസവും ചുരുങ്ങിയത് രണ്ടര മണിക്കൂറെങ്കിലും സമയം വ്യായാമത്തിനായി ഉയര്‍ന്ന പ്രമേഹമുള്ളവര്‍ നീക്കി വെക്കണം.

ആരോഗ്യകരമായ ഭാരം
ശരീരഭാരം കൂടുന്നതിന് അനുസരിച്ച് രോഗങ്ങളും വര്‍ദ്ധിക്കുന്നു. എന്നാല്‍ അമിത വണ്ണം പലപ്പോഴും നിങ്ങളുടെ ഇന്‍സുലിന്‍ സംവേദന ക്ഷമതക്കും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഇതിന്റെ ഫലമായി പലപ്പോഴും നിങ്ങള്‍ക്ക് രോഗാവസ്ഥ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. പഞ്ചസാരയുടെ നിയന്ത്രണത്തിന് വേണ്ടി സമീകൃതാഹാരവും അത് വഴി ക്രമമായ ശാരീരിക പ്രവര്‍ത്തനങ്ങളും ശീലമാക്കുക. മാത്രമല്ല ഇത് വഴി ആരോഗ്യകരമായ ശരീര ഭാരം നില നിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറക്കാം
കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും നിയന്ത്രണാതീതമായ തോതില്‍ നമ്മുടെ ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും കാര്‍ബോഹൈഡ്രേറ്റ് ഉപഭോഗം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, അന്നജം ഇല്ലാത്ത പച്ചക്കറികള്‍ എന്നിവ പോലെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ മാത്രം തിരഞ്ഞെടുക്കുക. ഇത് കൂടാതെ ഭക്ഷണത്തിന്റെ അളവ് വിഭജിച്ച് അഞ്ച് നേരമായി കഴിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി കഴി‍ഞ്ഞു , സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും

0
തിരുവനന്തപുരം : ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും....

മഹാരാഷ്ട്രയിൽ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ

0
മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലീം കശാപ്പുകാരന് കാളയെ വിൽക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച്...

ശ്രീമതി ടീച്ചറും ശൈലജ ടീച്ചറുമെല്ലാം സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് ആദ്യം സംസാരിക്കേണ്ടത്...

0
കോഴിക്കോട്: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിനെ ന്യായീകരിച്ച് എസ് വൈ...

പഞ്ചാബ് സർവകലാശാലയിൽ നിയമവിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
ചണ്ഡിഗഢ്: പഞ്ചാബ് സർവകലാശാലയിലെ ‘ബോയ്‌സ് ഹോസ്റ്റൽ നമ്പർ 4′-ലെ മുറിയിൽ...