ആധാര്‍ സുരക്ഷിതമാക്കാം ; ഉപയോഗിക്കാം ആധാര്‍ ലോക്കിംഗ്

For full experience, Download our mobile application:
Get it on Google Play

ഉപഭോക്താവിനെ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങള്‍ എല്ലാം അടങ്ങിയിരിക്കുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍. ആധാറില്‍ പേര്, താമസ വിലാസം, വിരലടയാളം, ഐറിസ് സ്കാനുകള്‍ തുടങ്ങിയ ബയോമെട്രിക് ക്രെഡൻഷ്യലുകള്‍ ഉള്‍പ്പെടെ സ്വകാര്യ വിവരങ്ങള്‍ ഉണ്ട്. അതിനാല്‍ ആധാര്‍ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. ഇതിനായി ആധാര്‍ ലോക്കിംഗ് ഉപയോഗിക്കാം. വ്യക്തികള്‍ക്ക് അവരുടെ ആധാര്‍ നമ്പറുകള്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും അനുവദിക്കുന്ന ഒരു സംവിധാനമാണ് ആധാര്‍ ലോക്കിംഗ്. UIDAI ഔദ്യോഗിക വെബ്സൈറ്റ് (www.myaadhaar.uidai.gov.in) അല്ലെങ്കില്‍ mAadhaar ആപ്പ് വഴി യുഐഡി (യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്ബര്‍) ലോക്ക് ചെയ്യാം. ‘മൈ ആധാര്‍’ എന്ന ഓപ്‌ഷന് താഴെയുള്ള ആധാര്‍ ലോക്ക് & അണ്‍ലോക്ക് സേവനങ്ങളില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ എങ്ങനെ ആധാര്‍ ലോക്ക് ചെയ്യാം എന്ന വിശദാംശങ്ങള്‍ ഉണ്ട്.

യുഐഡിഎഐ ലോക്ക് റേഡിയോ ബട്ടണ്‍ തിരഞ്ഞെടുത്ത് യുഐഡിഎഐ നമ്പർ, മുഴുവൻ പേര്, പിൻ കോഡ് എന്നിവ നല്‍കുക. ഒറ്റിപി ലഭിക്കാൻ, 1947-ലേക്ക് നിങ്ങളുടെ ആധാര്‍ നമ്പറിന്റെ 4, 8 നമ്പറുകള്‍ക്ക് ശേഷം LOCKUID എന്ന് എഴുതിയ സന്ദേശം അയക്കുക. ഒടിപി ലഭിച്ചു കഴിഞ്ഞാല്‍ സമ്മിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇതിനു ശേഷം, ആധാര്‍ നമ്പർ വെരിഫിക്കേഷനായി ഉപയോഗിക്കാൻ കഴിയില്ല. അതായത് ഉപയോക്താക്കൾക്ക് അവരുടെ ബയോമെട്രിക് വിശദാംശങ്ങൾ ലോക്ക് ചെയ്തു കഴിഞ്ഞാൽ പിന്നീട് വിരലടയാളമോ ഐറിസ് ഐഡന്റിഫിക്കേഷനോ ഉപയോഗിക്കാൻ കഴിയില്ലെന്ന് ഓർമ്മിക്കേണ്ടതാണ്. ഇത് ഉപയോ​ഗിക്കേണ്ട സമയം വന്നാൽ അധാർ അൺലോക്ക് ചെയ്യാനാവും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....