സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകള്‍ ഇന്ന് ആരംഭിക്കും. ഏപ്രില്‍ 26 വരെയാണ് പരീക്ഷകള്‍ നടക്കുന്നത്. കേരളത്തിനകത്തും പുറത്തുമായി 2,005 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഹയര്‍സെക്കഡറി വിഭാഗത്തില്‍ ആകെ 4,33,325 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.

മെയ് 3 മുതല്‍ പ്രാക്റ്റികള്‍ പരീക്ഷകള്‍ തുടങ്ങും. പരീക്ഷകള്‍ക്കുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പരീക്ഷ നടത്തിപ്പിനായി 2,005 ചീഫ് സൂപ്രണ്ടുമാരെയും 4,015 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 22,139 ഇന്‍വിജിലേറ്റര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പരീക്ഷകള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി സംസ്ഥാനതലത്തിലും പ്രാദേശികമായും വിജിലന്‍സ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്ക് 389 കേന്ദ്രങ്ങളിലായി എന്‍ എസ് ക്യൂ എഫ് വിഭാഗത്തില്‍ 30,158, മറ്റു വിഭാഗത്തില്‍ 1,174 ഉള്‍പ്പെടെ 31,332 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. നാളെ എസ്‌എസ്‌എല്‍സി പൊതു പരീക്ഷകളും ആരംഭിക്കും. ഏപ്രില്‍ 29 നാണ് അവസാനിക്കുന്നത്. സംസ്ഥാനത്ത് ഇക്കുറി 4,27,407 വിദ്യാര്‍ഥികളാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത്. 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണ് 2,962 കേന്ദ്രങ്ങളിലൂടെ പരീക്ഷ എഴുതുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...