വേങ്ങരയിൽ വൻ കുഴൽപണ വേട്ട ; ഒരു കോടി രൂപയുമായി കൊടുവള്ളി സ്വദേശി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം വേങ്ങരയിൽ പോലീസ് നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയുടെ കുഴൽപണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് ഒരു കോടി രൂപയുമായി പോലീസ് അറസ്റ്റ് ചെയ്തത്. കൂരിയാട് പാലത്തിന് അടിയിലൂടെ സ്ക്കൂട്ടറിൽ വരുകയായിരുന്ന മുഹമ്മദ് മുനീറിനെ പോലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. സ്കൂട്ടറിൻ്റെ മുൻഭാഗത്ത് ചാക്കിൽ കെട്ടിവെച്ച നിലയിലും ഡിക്കിയിലുമായിട്ടായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഓണത്തോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന അനധികൃത പണമാണിതെന്ന് പോലീസ് അറിയിച്ചു.

ചോദ്യം ചെയ്യലിൽ പണം കൊടുത്തയച്ചവരുടെ വിവരങ്ങൾ മുഹമ്മദ് മുനീർ പോലീസിന് നൽകിയിട്ടുണ്ട്. ഇവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി മലപ്പുറം ഡിവൈഎസ്പി കെ.എം ബിജു അറിയിച്ചു. കുഴൽപണം ഒഴുകാനുള്ള സാധ്യത മുന്നിൽ കണ്ട് ഓണത്തോടനുബന്ധിച്ച് മലപ്പുറം ജില്ലയിൽ പൊലീസ് വാഹന പരിശോധന കർശനമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യലഹരിയിലുള്ളവരെ ട്രെയിനിൽനിന്നു പുറത്താക്കാം, കേസുമെടുക്കാം : രക്തപരിശോധന നിർബന്ധമില്ല ; കോടതി

0
കൊച്ചി : ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മദ്യപിച്ചെത്തുന്നവരെ നീക്കംചെയ്യാനും കേസെടുക്കാനും റെയിൽവേ...

കൊച്ചി മെട്രോ മൂന്നാംഘട്ടം : 15 സ്റ്റേഷനുകൾ ; നെടുമ്പാശേരി വിമാനത്താവളവും ഉൾപ്പെടുത്തി ഡിപിആർ...

0
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 17.5 കിലോമീറ്റർ...

സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം...

0
തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പോലീസ് ഡ്രൈവറും...

കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിന് രൂപരേഖയായി ; പൊതുമരാമത്ത് വകുപ്പിന്റെ സംയുക്തയോഗം ഉടൻ

0
കടലുണ്ടി : ഫണ്ടനുവദിച്ചിട്ടും ഒന്നര വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കടലുണ്ടിക്കടവ് പാലം...