കൊച്ചിയില്‍ വന്‍ കള്ളനോട്ട് വേട്ട ; 8500 രൂപയുടെ കള്ളനോട്ടുമായി ബംഗ്ലാദേശ് സ്വദേശി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയില്‍ വന്‍ കള്ളനോട്ട് വേട്ട. 8500 രൂപയുടെ കള്ളനോട്ടുമായി ബംഗ്ലാദേശ് സ്വദേശി പെരുമ്പാവൂരില്‍ പിടിയിലായി. മറ്റൊരു കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് സലിം മണ്ഡല്‍ എന്നയാളില്‍ നിന്നും കള്ളനോട്ടുകള്‍ കണ്ടെടുത്തത്. ആലപ്പുഴയില്‍ ട്രെയിനില്‍ നടന്ന മൊബൈല്‍ മോഷണവുമായി ബന്ധപ്പെട്ടാണ് പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തിയത്. ഇതിനിടെയാണ് ബംഗ്ലാദേശ് സ്വദേശിയായി സലിമിന്റെ താമസ സ്ഥലത്ത് നിന്നും 17 കള്ളനോട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ ഫോണില്‍ നിന്നും നോട്ടുകളുടെ ഒരു കെട്ടിന്റെ ഫോട്ടോയും കണ്ടെത്തി.

അന്‍പത് നോട്ടുകള്‍ ഉള്‍പ്പെട്ട കെട്ടിന്റെ ഫോട്ടോയാണ് കണ്ടെത്തിയത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബംഗ്ലാദേശില്‍ നിന്നുമാണ് കള്ളനോട്ടുകള്‍ ഇന്ത്യയില്‍ എത്തിച്ചത് എന്നാണ് വിലയിരുത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പശ്ചിമ ബംഗാളിലേക്ക് വ്യാപിപ്പിക്കാന്‍ ഉള്ള ശ്രമത്തിലാണ് പെരുമ്പാവൂര്‍ പോലീസ്. പ്രതി കള്ളനോട്ടുകള്‍ പശ്ചിമ ബംഗാളിലും ചെലവാക്കിയെന്ന കണ്ടെത്തലാണ് അന്വേഷണം വ്യാപിപ്പിക്കുന്നതിന് പിന്നില്‍. കള്ളനോട്ടുകള്‍ ബംഗ്ലാദേശില്‍ അച്ചടിച്ചതാണ് എന്നാണ് നിലവിലെ വിലയിരുത്തല്‍. ബംഗ്ലാദേശില്‍ ഇന്ത്യന്‍ വ്യാജ കറന്‍സികള്‍ പാതി വിലയ്ക്ക് വില്‍പന നടക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഈ സംഘവുമായി ഇപ്പോള്‍ പിടിയിലായ വ്യക്തിക്ക് ബന്ധമുണ്ടോ എന്നും പരിശോധിച്ച് വരികയാണ് എന്നും പോലീസ് അറിയിച്ചു. പതിനെട്ട് വര്‍ഷത്തോളമായി കേരളത്തില്‍ താമസിച്ച് വരുന്ന വ്യക്തിയാണ് പിടിയിലായ സലീം. ഇയാളും മാതാവും അനധികൃതമായി ഇന്ത്യയില്‍ എത്തിയവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പെരുമ്പാവൂരില്‍ തൊഴിലാളിയായി ജോലി നോക്കിയിരുന്ന സലീം പിന്നീട് മോഷണ സാധനങ്ങളുടെ വില്‍പനയിലേക്ക് തിരിയുകയും ഇത്തരം വസ്തുക്കള്‍ ബംഗ്ലാദേശിലേക്ക് കടത്തുന്നതാണ് ഇയാളുടെ പതിവെന്നും പോലീസ് പറയുന്നു. ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങിയ ഇലക്ട്രോണിക് വസ്തുക്കള്‍ മോഷ്ടാക്കളില്‍ നിന്ന് വാങ്ങിയായിരുന്നു സലീം വില്‍പന നടത്തിയരുന്നത്.

50 എണ്ണമാകുമ്പോള്‍ പശ്ചിമ ബംഗാളിലേക്ക് എത്തിക്കുന്നതായിരുന്നു പതിവ്. തിരിച്ച് പോരുമ്പോള്‍ കള്ള നോട്ടുകളും തിരികെ എത്തിക്കുന്നതാണ് പതിവെന്നും പോലീസ് പറയുന്നു. സലീം ഉള്‍പ്പെട്ട റാക്കറ്റിന്റെ പ്രവര്‍ത്തനം രാജ്യത്തിന് പുറത്തേക്ക് വ്യാപിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ വിശദമായ അന്വേഷണത്തിന്റെ സാധ്യത കൂടിയാണ് പോലീസ് പരിശോധിക്കുന്നത്. അതേസമയം അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയ സംഭവത്തില്‍ സലിം മണ്ഡലിന്റെ മാതാവിന് എതിരെയും കേസ് എടുത്തിട്ടുണ്ട്. ഇവരുടെ പക്കല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നു എന്നും ഇതില്‍ ബംഗ്ലാദേശ് വിസ സ്റ്റാംപ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

നേരത്തെ ലൈംഗിക പീഡനകേസിലും ഉള്‍പ്പെട്ട വ്യക്തിയാണ് സലിം എന്നും പോലീസ് പറയുന്നു. ഈ സംഭവം പിന്നീട് ഇരയുമായി ഒത്തുതീര്‍പ്പുണ്ടാക്കി അവസാനിപ്പിക്കുയായിരുന്നു എന്നും പോലീസ് പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ

0
തിരുവനന്തപുരം: ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ. ബിജെപി വിട്ടത്...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...

പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് മറയാക്കി മോഷണസംഘങ്ങൾ

0
തിരുവനന്തപുരം : പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് മറയാക്കി മോഷണസംഘങ്ങൾ സജീവമാകുന്നതായി...

വടശ്ശേരിക്കര – കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം : വാഹനം...

0
വടശ്ശേരിക്കര : വടശ്ശേരിക്കര - കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ...