കന്യാകുമാരിയിൽ സഞ്ചാരികളുടെ വൻ തിരക്ക് ; മോദി എഫക്ട് എന്ന് നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

നാഗർകോവിൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനുശേഷം കന്യാകുമാരിയിൽ സഞ്ചാരികളുടെ വൻ തിരക്ക്. കന്യാകുമാരി ക്ഷേത്രവും വിവേകാന്ദപ്പാറയും തിരുവള്ളുവർപ്പാറയും സന്ദർശിക്കാൻ നിരവധിപേരാണ് എത്തുന്നത്. ഇന്നലെ ഞായറാഴ്ച ആയതിനാൽ വലിയതിരക്കാണ് അനുഭവപ്പെട്ടത്. ഇതിൽ കൂടുതലും ഉത്തരേന്ത്യക്കാരാണ്. വേനലവധി കഴിഞ്ഞ് ഇന്ന് തമിഴ്‌നാട്ടിൽ സ്കൂൾ തുറക്കുന്നതിനാൽ ഇന്നലെ കുട്ടികളുമൊത്ത് കന്യാകുമാരി സന്ദർശിക്കാൻ വിനോദസഞ്ചാരികളുടെ വൻ തിരക്കായിരുന്നു. 45 മണിക്കൂർ ധ്യാനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയതിന് പിന്നാലെയാണ് ഇത്രയും തിരക്കെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. പല പ്രമുഖ നേതാക്കളും പാറയും ക്ഷേത്രവും സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇത്രയും സമയം ചെലവഴിച്ചതും വാർത്താപ്രധാന്യം നേടിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവാണ്.

വിനോദ സഞ്ചാരികൾക്ക് അനുയോജ്യമായ കാലാവസ്ഥയാണ് വിവേകാനന്ദപ്പാറയിൽ ഉള്ളത്. ചൂടിന് ശമനമുണ്ട്. നേരീയ തോതിലുള്ള മഴയും. ശാന്തമായ കടലും. പ്രധാനമന്ത്രി ധ്യാനമിരുന്ന വിവേകാനന്ദപ്പാറ സന്ദർശിക്കാനാണ് മിക്കവരും താത്പര്യം കാട്ടുന്നത്. മാസങ്ങൾക്ക് മുമ്പ് പ്രധാനമന്ദ്രി മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ അവിടേക്ക് സഞ്ചാരികളുടെ പ്രവാഹമായിരുന്നു. ഇപ്പോൾ സമാന രീതിയിലാണ് കന്യാകുമാരിയിലേക്കുമുള്ള ഒഴുക്ക്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...