സംസ്ഥാനത്തെ ആദ്യ ഫുഡ് സ്ട്രീറ്റ് പദ്ധതി കൊച്ചിയിൽ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്തെ ആദ്യ ഫുഡ് സ്ട്രീറ്റ് പദ്ധതി ഒക്ടോബറിൽ കൊച്ചിയിൽ ആരംഭിക്കും. വിശാലകൊച്ചി വികസന അതോറിറ്റിയാണ് (ജി.സി.ഡി.എ) പദ്ധതി നടപ്പാക്കുന്നത്. തേവരയ്ക്കടുത്ത് കസ്തൂർബ നഗറിലാണ് ആദ്യ ഫുഡ് സ്ട്രീറ്റിന് തുടക്കം കുറിക്കുക. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് മേൽനോട്ട ചുമതല. രാജ്യത്തെ 100 കേന്ദ്രങ്ങളിൽ ഫുഡ് സ്ട്രീറ്റ് ആരംഭിക്കുന്ന കേന്ദ്രപദ്ധതിയാണിത്. വൃത്തിയും സുരക്ഷിതവുമായ ഭക്ഷണം വിളമ്പുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉടൻ സ്ഥലം സന്ദ‌ർശിക്കും. തിരഞ്ഞെടുപ്പ് ചട്ടം വന്നതോടെയാണ് പദ്ധതി നീണ്ടത്. ഫുഡ്സ്ട്രീറ്റ് ആരംഭിക്കുന്ന സ്ഥലത്തുള്ള ട്രാൻസ്ഫോർമറും കേബിളുകളും മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണിപ്പോൾ നടക്കുന്നത്.

2023ൽ ആണ് കേന്ദ്ര പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്ത് നാലിടത്താണ് ഫുഡ്സ്ട്രീറ്റ് തുടങ്ങുന്നത്. 10000 ചതുരശ്ര അടിയിലാണ് ഫുഡ്സ്ട്രീറ്റ് നിർമ്മിക്കുക. 20 ബങ്കുകളുമുണ്ടാകും ഓപ്പൺ ഡൈനിംഗ് ഏരിയ, വാഷ് ഏരിയ, 5000 സ്ക്വയർ ഫീറ്റിൽ പാർക്കിംഗ് സ്ഥലം, നടവഴികൾ എന്നിവയുണ്ടാകും. കാർ പാർക്കിംഗ്, ലാൻഡ്‌ സ്‌കേപ്പിംഗ്, ഖരമാലിന്യ സംസ്‌കരണ സൗകര്യം, ഡ്രെയിനേജ് എന്നിവയും പ്രത്യേകത. വൈകുന്നേരം മുതൽ പുലർച്ചെ വരെയാകും പ്രവർത്തന സമയം കലാ വിനോദ പരിപാടികളും നടത്താംഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വില്പന കേന്ദ്രങ്ങൾ പ്രവർത്തിക്കേണ്ടത്. ഫോസ്ടാക് പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഉറപ്പാക്കും. ഭക്ഷ്യ സുരക്ഷയോടൊപ്പം പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകും. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഒഫ് ഇന്ത്യയുടെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സഹകരണം പദ്ധതിക്കുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...