മത്സ്യതീറ്റയുടെ വ്യാജ ബില്ലുകൾ സംഘടിപ്പിച്ച് ലക്ഷങ്ങൾ തട്ടി ; വയനാട് ജില്ലാ ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിൽ വൻ സബ്‌സിഡി വെട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

വയനാട്: ജില്ലാ ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിൽ വൻ തുകയുടെ സബ്‌സിഡി വെട്ടിപ്പ്. മത്സ്യതീറ്റ സബ്‌സിഡിയിൽ തട്ടിപ്പ് നടത്താൻ ചില ഉദ്യോഗസ്ഥർ കൂട്ടുനിന്നതായും ആക്ഷേപമുണ്ട്. പരിശോധന നടത്തിയ യൂണിറ്റ് ഇൻസ്‌പെക്ടർ അഴിമതി സംബന്ധിച്ച് മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഫിഷറീസ് വകുപ്പിൽ നിന്ന് വിതരണം ചെയ്ത മത്സ്യവിത്തുകൾക്ക് ഒരു വർഷത്തേക്കുള്ള തീറ്റ കണക്കാക്കി അത് വാങ്ങിയ ബില്ലിന്റെ 40 ശതമാനമാണ് കർഷകർക്ക് സബ്‌സിഡിയായി അനുവദിക്കുക. ഈ സബ്‌സിഡി തുക തട്ടിയെടുക്കാൻ വ്യാജ ബില്ലുകൾ സംഘടിപ്പിച്ച് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പലരും ലക്ഷങ്ങൾ തട്ടിയെന്നാണ് യൂണിറ്റ് ഇൻസ്‌പെക്ടറുടെ റിപ്പോർട്ട്. ഒരു വ്യാജ ബില്ലിന് 2,000 രൂപ വരെ ചില പ്രമോട്ടർമാർ കർഷകരിൽനിന്ന് ഈടാക്കുന്നുവെന്നാണ് ആരോപണം.

തീറ്റ കൃത്യമായി വാങ്ങുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ട പ്രമോട്ടർമാരും കോർഡിനേറ്റർമാരും ഫിഷറീസ് ഉദ്യോഗസ്ഥരും അത് പരിശോധിക്കാതിരിക്കുകയോ ബോധപൂർവം തട്ടിപ്പിന് കൂട്ടുനിൽക്കുകയോ ചെയ്യുന്നുവെന്നാണ് ആരോപണം. മാർച്ച് 17 മുതലാണ് വിതരണമാരംഭിച്ചതെങ്കിലും സബ്‌സിഡിയിനത്തിൽ ജില്ലയിലെത്തിയ ഒരു കോടി രൂപയും ഇതിനകം തീർന്നു. സബ്‌സിഡി വെട്ടിപ്പിനെകുറിച്ച് വിജിലൻസ് അന്വേഷിച്ച് നടപടിയെടുക്കണമെന്നും ഇത്രയും തുകയുടെ മത്സ്യത്തീറ്റ വിറ്റുവെന്നാണ് വാദമെങ്കിൽ നികുതി വകുപ്പ് പരിശോധന നടത്തണമെന്നും യൂണിറ്റ് ഇൻസ്‌പെക്ടർ പറയുന്നു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥിയെ ക്ലാസ് മുറിയിലിട്ട് പൊതിരെ തല്ലി അധ്യാപകൻ , സംഭവം തൃശൂർ വരവൂർ ​​ഗവ....

0
തൃശൂർ: തൃശൂർ വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയെ ക്ലാസ്...

പി.എഫ്. പെൻഷൻ വിവാദം : രൂക്ഷവിമർശനവുമായി പ്രേമചന്ദ്രൻ ; യോഗം വിളിക്കുമെന്ന് കേന്ദ്രം

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) അംഗങ്ങളുടെ പെൻഷൻ ഗണ്യമായി...

ചായ കുടിക്കാൻ കൊണ്ടുപോയി 16കാരിക്ക് ലഹരി നൽകിയ കേസ് ; യുവതിയുൾപ്പെടെ ആറുപേർ പിടിയിൽ

0
വയനാട് : മാനന്തവാടിയിൽ 16 വയസ്സുകാരിയെ അർധരാത്രിയിൽ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയി മദ്യവും...

ടെലഗ്രാമിന് വീണ്ടും തിരിച്ചടി ; ദുറോവിനുമേൽ ഭീകരതക്കുറ്റം ചുമത്തി റഷ്യ

0
മോസ്‌കോ : ഭീകരപ്രവർത്തനങ്ങൾക്കു സഹായം ചെയ്‌തെന്നാരോപിച്ച് മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന്റെ സ്ഥാപകനും...