ചിറ്റാറില്‍ യു.ഡി.എഫിന് വന്‍ വിജയം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്ന സജി കുളത്തിങ്കലിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയതിനെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ 2-ാം വാര്‍ഡില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി ജോളി ആലാംവേലില്‍ 193 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷത്തില്‍ വിജയം നേടി. ഇതോടെ പഞ്ചായത്ത് ഭരണം ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് നിലനിര്‍ത്തും. നേരത്തെ നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫിലെ എ. ബഷീര്‍ തിരഞ്ഞെടുക്കപ്പെട്ടത്. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് ആഹ്ലാദപ്രകടനം ഒഴിവാക്കിയെങ്കിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ നടന്ന ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പില്‍ തടിച്ചുകൂടിയിരുന്നു.

വിജയിച്ച ജോളി ആലാംവേലിയെ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, ഹരികുമാര്‍ പൂതങ്കര, സജി കൊട്ടക്കാട്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റീ പ്രസിഡന്‍റുമാരായ ആര്‍. ദേവകുമാര്‍, ദിനാമ്മ റോയി, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് സണ്ണി ചള്ളയ്ക്കല്‍, പഞ്ചായത്ത് പ്രസിഡന്‍റ് എ. ബഷീര്‍, യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ഇബ്രാഹിം ചിറ്റാര്‍, നേതാക്കളായ എം.ആര്‍ ശ്രീധരന്‍, ബിജു മാത്യു, രവി കണ്ടത്തില്‍, ജോര്‍ജുകുട്ടി, റോയി. എം . മാത്യു, പ്രദീപ് കുമാര്‍, സൂസമ്മ ദാസ്, റീന ബിനു, സലീന ഷംസുദ്ദീന്‍, ബിജിമോന്‍ച്ചന്‍, ജോര്‍ജ് ചിറ്റാര്‍, സജി കക്കാട്ടുകുഴി, കെ.വി. സാമുവല്‍, സാം മാത്യു എന്നിവര്‍ സ്വീകരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒളിവിലിരുന്നും ഭീഷണി ; അർജുൻ ആയങ്കിയെ കണ്ടെത്താനാകാതെ പോലീസ് ; പ്രത്യേക സംഘമായി അന്വേഷണം

0
കൊച്ചി: ഒളിവിലിരുന്നും പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ ക്രിമിനൽ കേസ് പ്രതി അർജുൻ...

വാഷിങ്ടൺ ഡിസിയിലെത്തി മേയർ വി വി രാജേഷ് ; ആദ്യ പരിപാടി ഇന്ത്യൻ എംബസിയിൽ...

0
തിരുവനന്തപുരം: യുഎസ് യാത്രയുടെ ഭാഗമായി തിരുവനന്തപുരം കോർപറേഷൻ മേയർ വി വി...

‘സാഹചര്യം വിലയിരുത്തി അവധി തരും’ ; അവധിതേടിയുള്ള സന്ദേശങ്ങളിൽ പൊറുതിമുട്ടി കളക്ടറുടെ പോസ്റ്റ്

0
കൊല്ലം : സ്കൂളിന് അവധിതേടിയുള്ള കുട്ടികളുടെ സന്ദേശങ്ങളിലും ഫോൺവിളികളിലും പൊറുതിമുട്ടി സാമൂഹികമാധ്യമ...

പാട്ടക്കാലാവധി കഴിഞ്ഞു ; അതിരപ്പള്ളി വനമേഖലയിൽ കൃഷി നടത്താനാകില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: അതിരപ്പള്ളി, കല്ലൽ വനമേഖലയിലെ കൃഷിഭൂമിയുടെ പാട്ടക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ അവിടെ...