ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം സി.പി.എമ്മിന്‍റെ കാലുമാറ്റ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്ത് : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സി.പി.എമ്മിന്‍റെ കാലുമാറ്റ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണ് കഴിഞ്ഞ ദിവസം (2024 ജൂലൈ 31 ന്) ജില്ലയില്‍ നടന്ന ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുകളില്‍ സി.പി.എം നിലനിര്‍ത്തിയിരുന്ന ഏഴംകുളം, ചിറ്റാര്‍ വാര്‍ഡുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജില്ലയില്‍ സി.പി.എം ദീര്‍ഘനാളായി നടത്തുന്ന കൂറുമാറ്റ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ചിറ്റാറില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച കോണ്‍ഗ്രസ് രക്തസാക്ഷിയുടെ മകനെ സി.പി.എം ജില്ലാ സെക്രട്ടറിയുടെയും കോന്നി എം.എല്‍.എയുടെയും നേതൃത്വത്തില്‍ കൂറുമാറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റാക്കിയ അധാര്‍മിക നടപടിയെ വാര്‍ഡിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതിന്‍റെ തെളിവാണ് ചിറ്റാറില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോളി ആലാംവേലില്‍ 193 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചതെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ സി.പി.എം വര്‍ഷങ്ങളായി വിജയിച്ചുകൊണ്ടിരുന്ന 4-ാം വാര്‍ഡില്‍ 46 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന് വിജയിക്കുവാന്‍ കഴിഞ്ഞത് യു.ഡി.എഫ് പ്രവര്‍ത്തകരുടെ ഒരുമയോടെയുള്ള ചിട്ടയായ പ്രവര്‍ത്തനം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം വാര്‍ഡുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് നേടിയ വിജയം വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ യു.ഡി.എഫ് ന്‍റെ വിജയത്തിന്‍റെ ചൂണ്ടുപലകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്‍റെ അക്രമ രാഷ്ട്രീയത്തെയും ഉദ്യോഗസ്ഥ സ്വാധീനത്തെയും അതിജീവിച്ച് യു.ഡി.എഫിനെ വിജയിപ്പിച്ച ചിറ്റാറിലെയും ഏഴംകുളത്തെയും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ ജനങ്ങളെ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ നന്ദി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...